city-gold-ad-for-blogger
Aster MIMS 10/10/2023

ലഹരി കലര്‍ത്തിയ ബിസ്‌കറ്റ് നല്‍കി ട്രെയിന്‍ യാത്രക്കാരനെ കൊള്ളയടിച്ചു

മംഗളുരു: (www.kasargodvartha.com 30.08.2016) ലഹരി കലര്‍ത്തിയ ബിസ്‌കറ്റ് നല്‍കി ട്രെയിന്‍ യാത്രക്കാരന്റെ സ്വര്‍ണവും പണവും തട്ടിയെടുത്തു. വിട്ടലിലെ ക്ലിഫോര്‍ഡ് വെയ്ഗാസി(35)നെയാണ് ഒരു സംഘം ആള്‍ക്കാര്‍ കൊള്ളയടിച്ചത്.

ഞായറാഴ്ച രാത്രി മുംബൈയില്‍ നിന്നും മംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഭാര്യയെ മുംബൈയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടുവിട്ട് തിരിച്ച് വരികയായിരുന്നു ക്ലിഫോര്‍ഡ്. യാത്രക്കിടെ ക്ലിഫോര്‍ഡിന്റെ അടുത്തുണ്ടായിരുന്ന യാത്രക്കാര്‍ ബിസ്‌കറ്റ് നല്‍കുകയും രാത്രി ഭക്ഷണമൊന്നും കിട്ടാതെ വന്നപ്പോള്‍ യാത്രക്കാര്‍ നല്‍കിയ ബിസ്‌കറ്റ് കഴിക്കുകയും ചെയ്തു.

ലഹരി കലര്‍ന്ന ബിസ്‌കറ്റ് ആയിരുന്നതിനാല്‍ ക്ലിഫോര്‍ഡ് പെട്ടെന്ന് തന്നെ മയങ്ങുകയാണുണ്ടായത്. ട്രെയിന്‍ മംഗളുരു എത്തിയിട്ടും ക്ലിഫോര്‍ഡ് ഉറക്കമുണരാത്തതിനാല്‍ പന്തികേട് തോന്നിയ മറ്റുയാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ക്ലിഫോര്‍ഡ് മംഗളുരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

ലഹരി കലര്‍ത്തിയ ബിസ്‌കറ്റ് നല്‍കി ട്രെയിന്‍ യാത്രക്കാരനെ കൊള്ളയടിച്ചു

Keywords : Mangalore, Robbery, Gold, Train, Cash, Intoxicate, Biscuits, Hosptital, Sleep, Sunday, Journey, Wife, Passengers.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL