Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ടി പി റോഡില്‍ വാഹന വേഗത പരിശോധിക്കാന്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും

കാഞ്ഞങ്ങാട്-കാസര്‍കോട് കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹന വേഗത പരിശോധിക്കാന്‍ നിരീക്ഷണ ക്യാമറകKasaragod, Kerala, Road, Speed control Camera will be installed in KSTP Road soon.
കാസര്‍കോട്: (www.kasargodvartha.com 31/08/2016) കാഞ്ഞങ്ങാട്-കാസര്‍കോട് കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹന വേഗത പരിശോധിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായി. കാഞ്ഞങ്ങാട് ആര്‍ ഡി ഒ ഓഫീസില്‍ സബ്കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ക്യാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കെ എസ് ടി പി, പോലീസ്, ആര്‍ ടി ഒ അധികൃതര്‍ സംയുക്ത പരിശോധന നടത്തി ഒരാഴ്ചക്കുളളില്‍ തീരുമാനിക്കും. ഉദുമ-പളളിക്കര പഞ്ചായത്ത് തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഇതിനായി ബേക്കല്‍ എസ് ഐ, ജോയിന്റ് ആര്‍ ടി ഒ എന്നിവരെ ചുമതലപ്പെടുത്തി. ബേക്കല്‍, പളളിക്കര തുടങ്ങിയ അപകട മേഖലകളില്‍ സ്ഥിരമായി  വാഹന പരിശോധന നടത്തും. ഇതിന് കൂടുതല്‍ പോലീസുകാരെ നിയമിക്കും. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡ് തടസ്സം സൃഷ്ടിച്ച് സംഘര്‍ഷാവസ്ഥയുണ്ടാക്കുന്നത് ഒഴിവാക്കി സമാധാനം നിലനിര്‍ത്തുന്നതിന് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍ നടപടി കൈക്കൊളളാന്‍ സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. റോഡില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കാന്‍ കെ എസ് ടി പി ക്ക് നിര്‍ദ്ദേശം നല്‍കി. ഓണത്തിന് ശേഷം അധികൃതര്‍ നടപടിയെടുക്കും.

യോഗത്തില്‍  ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്  കെ എ മുഹമ്മദാലി, കണ്ണൂര്‍ കെ എസ് ടി പി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി മുഹമ്മദ് ഇസ്ഹാഖ്, ജോയിന്റ് ആര്‍ ടി ഒ എ സി ഷീബ, കണ്ണൂര്‍ കെ എസ് ടി പി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി ദേവേശന്‍, കെ എസ് ടി പി അസി. എഞ്ചിനീയര്‍ പി മധു, ബേക്കല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി പി നാരായണന്‍, ആര്‍ ഡി എസ് പ്രോഗ്രാം മാനേജര്‍ കെ വി രഘുനാഥന്‍, ഡി ആര്‍ ഇ, ഇ ജി കെ - കെ എസ് ടി പി കണ്‍സള്‍ട്ടന്റ് പി സേഷ് കുമാര്‍, ആര്‍ ഡി എസ് പ്രൊജക്ട് സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ പി പി വേണു നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kasaragod, Kerala, Road, Speed control Camera will be installed in KSTP Road soon.
Keywords: Kasaragod, Kerala, Road, Speed control Camera will be installed in KSTP Road soon.