city-gold-ad-for-blogger
Aster MIMS 10/10/2023

പുഴയില്‍നിന്നും പിടികൂടിയ മണല്‍കയറ്റിയ തോണിയുമായി തുഴയെറിഞ്ഞ് കാസര്‍കോട് സി ഐ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാസര്‍കോട്: (www.kasargodvartha.com 27/08/2016) പുഴയില്‍നിന്നും പിടികൂടിയ മണല്‍കയറ്റിയ തോണിയുമായി തുഴയെറിഞ്ഞ് പോകുന്ന കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞദിവസം തളങ്കര ഹാര്‍ബറിന് സമീപംവെച്ചാണ് മണല്‍കടത്തുകയായിരുന്ന അഞ്ച് തോണികള്‍ കാസര്‍കോട് സി ഐ റഹീമും അഡീഷണല്‍ എസ് ഐ വരുണ്‍ ജി കൃഷ്ണനുംചേര്‍ന്ന് പിടികൂടിയത്.

പോലീസ് മണല്‍കടത്ത് പിടികൂടാന്‍ ബോട്ടിലെത്തിയപ്പോള്‍ മണല്‍കടത്തുകാര്‍ തോണി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിടികൂടിയ മണല്‍കയറ്റിയ തോണി കരയിലേക്ക് എത്തിക്കാന്‍വേണ്ടിയാണ് സി ഐ തന്നെ തോണിയില്‍ കയറിയത്. അഞ്ച് തോണികളും തുഴയെറിഞ്ഞ് മറ്റുപോലീസുകാരുടെ സഹായത്തോടെ സി ഐ തന്നെ കരയ്‌ക്കെത്തിച്ചു.

ഇതിന്റെ ചിത്രം ഒരു മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രം വൈറലായത്. ചെമ്മനാട് ചന്ദ്രഗിരി പുഴയ്ക്കുസമീപം താമസിക്കുന്ന സി ഐ റഹീമിന് തോണി തുഴയല്‍ നേരത്തെതന്നെ വശമാണ്. ഔദ്യോഗിക പദവിയിലെത്തിയപ്പോള്‍ അദ്ദേഹം ജോലിയുടെ ഭാഗമായി പിടികൂടിയ മണല്‍ തോണിയുമായി കരയിലേക്ക് നീങ്ങുകയായിരുന്നു.

സാധാരണ മണല്‍ പിടികൂടിയാല്‍ ഏതെങ്കിലും പോലീസ് കോണ്‍സ്റ്റബിള്‍മാരെ ഏല്‍പിച്ച് മറ്റു തൊഴിലാളികളെകൊണ്ടാണ് പിടികൂടുന്ന മണല്‍ തോണികളും ബോട്ടുകളും പോലീസ് കരയ്‌ക്കെത്തിക്കുന്നത്. ഇതിന് വിപരീതമായാണ് സി ഐ തന്നെ മണല്‍കയറ്റിയ തോണി കരയ്‌ക്കെത്തിച്ച് ജോലിയോടുള്ള ആത്മാര്‍ത്ഥത പ്രകടിപ്പിച്ചത്.
പുഴയില്‍നിന്നും പിടികൂടിയ മണല്‍കയറ്റിയ തോണിയുമായി തുഴയെറിഞ്ഞ് കാസര്‍കോട് സി ഐ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പുഴയില്‍നിന്നും പിടികൂടിയ മണല്‍കയറ്റിയ തോണിയുമായി തുഴയെറിഞ്ഞ് കാസര്‍കോട് സി ഐ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പുഴയില്‍നിന്നും പിടികൂടിയ മണല്‍കയറ്റിയ തോണിയുമായി തുഴയെറിഞ്ഞ് കാസര്‍കോട് സി ഐ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പുഴയില്‍നിന്നും പിടികൂടിയ മണല്‍കയറ്റിയ തോണിയുമായി തുഴയെറിഞ്ഞ് കാസര്‍കോട് സി ഐ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പുഴയില്‍നിന്നും പിടികൂടിയ മണല്‍കയറ്റിയ തോണിയുമായി തുഴയെറിഞ്ഞ് കാസര്‍കോട് സി ഐ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Keywords: Kasaragod, Kerala, Social networks, Photo, Police, seized, sand mafia, Sands boat seized by police Inspector; photo goes viral in Social media.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL