city-gold-ad-for-blogger
Aster MIMS 10/10/2023

ഐല ക്ഷേത്രഭൂമി താലൂക്ക് ഓഫീസിന് വേണ്ടി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സത്യാഗ്രഹം നടത്തി

ഉപ്പള: (www.kasargodvartha.com 30.08.2016) ക്ഷേത്ര ഭൂമി മഞ്ചേശ്വരം താലൂക്ക് ഓഫീസിന് വേണ്ടി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഐലാ ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്ര സംരക്ഷ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഒരു ദിവസത്തെ നിരാഹാര സത്യാഗ്രഹം നടത്തി. സത്യാഗ്രഹം രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു.

വിഭിന്നമത വിഭാഗങ്ങളെ സ്വീകരിച്ച പൈതൃകമാണ് ഭാരതത്തിനുള്ളതെന്ന് രവീശ തന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഹിന്ദു-മുസ്ലിം-ക്രൈസ്തവ മത വിഭാഗങ്ങള്‍ തമ്മിലുള്ള സാഹോദര്യം തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യങ്ങളുടെ ഭാഗമായാണ് ക്ഷേത്ര ഭൂമി ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നൂറ്റാണ്ടുകളായി പൂജ ചെയ്തുവരുന്ന ഉപക്ഷേത്രങ്ങളും വെടിക്കെട്ട് കട്ടകളുമടങ്ങിയ മൈതാനമാണ് താലൂക്ക് ഓഫീസ് കെട്ടിട നിര്‍മാണത്തിനായി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താലൂക്ക് ഓഫീസ് നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലം മഞ്ചേശ്വരത്ത് ഉണ്ടായിട്ടും ഐല മൈതാനം തന്നെ ഏറ്റെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും. ഇതൊരു ധര്‍മ സമരമാണ്. എല്ലാ മത വിഭാഗങ്ങളുമായി സാഹോദര്യത്തോടെ കഴിയാനാണ് ഹൈന്ദവ മതം പഠിപ്പിക്കുന്നത്. സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വരുംനാളുകളില്‍ ശക്തമായ സമരത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി.

ഐല ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സത്യാഗ്രഹത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ആര്‍ എസ് എസ് പ്രമുഖ് നാരായണ ഷെട്ടി അധ്യക്ഷത വഹിച്ചു. ഒടിയൂര്‍ ഗുരുദേവ സ്വാമിജി, മോഹന്‍ദാസ് പരമഹംസ സ്വാമിജി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പോരാട്ട സമിതി അധ്യക്ഷന്‍ അഡ്വ. കെ പി വത്സരാജ്, ആര്‍ എസ് എസ് പ്രമുഖ് ഗോപാല്‍ ഷെട്ടിയാര്‍, സേവാസമിതി പ്രസിഡന്റ് ദിനേശ്, ക്ഷേത്ര പ്രസിഡന്റ് നാരായണ ഹെഗ്‌ഡെ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐല ക്ഷേത്രഭൂമി താലൂക്ക് ഓഫീസിന് വേണ്ടി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സത്യാഗ്രഹം നടത്തി

ഐല ക്ഷേത്രഭൂമി താലൂക്ക് ഓഫീസിന് വേണ്ടി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സത്യാഗ്രഹം നടത്തി

Keywords:  kasaragod, Kerala, Temple, Uppala, Manjeshwaram, Aila Temple, Mangalpady, Taluk Office, Land.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL