city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ എല്ലാവരുടെയും കൂട്ടായ്മ വേണം: പി.ബി അബ്ദുര്‍ റസാഖ് എം എല്‍ എ

കാസര്‍കോട്: (www.kasargodvartha.com 27/08/2016) ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് മത രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മ അനിവാര്യമാണെന്ന് മഞ്ചേശ്വരം എം എല്‍ എ പി.ബി അബ്ദുര്‍ റസാഖ് അഭിപ്രായപ്പെട്ടു. ഹേരൂര്‍ മീപ്പിരി ഗവ. വൊക്കേഷണല്‍ സ്‌കൂളില്‍ പ്രഭാകരന്‍ കമ്മീഷണ്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള വികസന പാക്കേജ് പ്രകാരം ലഭിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളിലേക്ക് സ്മാര്‍ട്ട് ക്ലാസ് മുറിയും ആറ് കമ്പ്യുട്ടറുകളും നല്‍കാമെന്ന് എം എല്‍ എ ഉറപ്പ് നല്‍കി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് അധ്യഷത വഹിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് ബന്തിയോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രശാന്ത് റായ്, പി.ടി.എ പ്രസിഡണ്ട് സി. മുഹമ്മദ്, എസ്.എം.സി ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍ മീപ്പിരി എന്നിവര്‍ പ്രസംഗിച്ചു.

ഹെഡ്മാസ്റ്റര്‍ സി. മനോജ് കുമാര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ടി.വി രജനി നന്ദിയും പറഞ്ഞു.

ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ എല്ലാവരുടെയും കൂട്ടായ്മ വേണം: പി.ബി അബ്ദുര്‍ റസാഖ് എം എല്‍ എ


ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ എല്ലാവരുടെയും കൂട്ടായ്മ വേണം: പി.ബി അബ്ദുര്‍ റസാഖ് എം എല്‍ എ
Keywords:  Kasaragod, Kerala, MLA, P.B. Abdul Razak, school, inauguration, P.B Abdul Razak inaugurates Meepiri Govt. Vocational school new building.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL