city-gold-ad-for-blogger
Aster MIMS 10/10/2023

കളനാട് വില്ലേജ് ഓഫീസിന് രണ്ട് കുടുസുമുറികള്‍ മാത്രം; വില്ലേജ് ഓഫീസറും ജീവനക്കാരുമില്ല; നാട്ടുകാര്‍ വലയുന്നു; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

മേല്‍പ്പറമ്പ്: (www.kasargodvartha.com 23/08/2016) കളനാട് വില്ലേജ് ഓഫീസില്‍ ഓഫീസറെ നിയമിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനുമുമ്പ് നിയമിക്കപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് ഈയിടെ പകരം വന്ന ആള്‍ തഹസില്‍ദാരെ വിവരമറിയിക്കുകപോലും ചെയ്യാതെ നീണ്ട അവധിയില്‍ പോവുകയും ചെയ്തു. ഇതുമൂലം വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ ഏറെ പ്രയാസപ്പെടുകയാണ്. വില്ലേജ് ഓഫീസില്‍ ഭൂമിസംബന്ധമായ കാര്യങ്ങള്‍ക്കുംമറ്റുമായി എത്തുന്നവര്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി എത്തുന്ന വിദ്യാര്‍ഥികളും മറ്റും ഇതുമൂലം ഏറെ വലയുകയാണ്. രണ്ട് വില്ലേജ് അസിസ്റ്റന്‍ഡുമാരെയും ഈയടുത്ത് സ്ഥലംമാറ്റിയിട്ടുണ്ട്. ഇവരുടെ ഒഴിവിലേക്ക് ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍പെട്ട കോണ്‍ഗ്രസ്സ് ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇംഗ്ലീഷ് അഷ്‌റഫ് ഇടപെടുകയുംബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് കളനാട് വില്ലേജിന്റെ താല്ക്കാലിക ചുമതല തെക്കില്‍ വില്ലേജ് ഓഫീസറെ ഏല്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തെക്കില്‍ വില്ലേജ് ഓഫീസില്‍ തന്നെ ജോലിഭാരം മൂലം ഉദ്യോഗസ്ഥര്‍ വലയുമ്പോള്‍ ഇവിടത്തെ ഓഫീസര്‍ക്ക് കളനാട് ഭാഗത്തേക്ക് തിരിഞ്ഞുനോക്കാനാകാത്ത അവസ്ഥയാണ്. ചൊവ്വാഴ്ച രാവിലെ കളനാട് വില്ലേജ് ഓഫീസില്‍ കുറച്ചുസമയമെങ്കിലും ഇരിക്കുമെന്ന പ്രതീക്ഷയിലെത്തിയ ആവശ്യക്കാര്‍ നിരാശയിലാവുകയായിരുന്നു. തെക്കില്‍ വില്ലേജ് ഓഫീസര്‍ തിങ്കളാഴ്ച രാത്രി അപകടമരണം നടന്ന സ്ഥലത്ത് മഹസര്‍ തയ്യാറാക്കാനും മറ്റുമായി ചൊവ്വാഴ്ച പോയതായാണ് വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച വിവരം.

കളനാട് വില്ലേജ് ഓഫീസാകട്ടെ തീരെ സൗകര്യം ഇല്ലാത്ത രണ്ട് കുടുസുമുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. പുറത്തുനിന്നും വരുന്നവര്‍ക്ക് കാണത്തക്കരീതിയില്‍ വലിപ്പത്തിലുള്ള ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല. വില്ലേജ് ഉള്‍ക്കൊള്ളുന്ന കളനാട് വില്ലേജ് ഓഫീസില്‍ നിര്‍ബന്ധമായും ഓഫീസറെ നിയമിക്കണമെന്നും  അടിയന്തിരമായും  ഈ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും  യുനിറ്റ് പ്രസിഡന്റ് ഹമീദ് ചാത്തങ്കൈ മുന്നറിയിപ്പ് നല്കി.
കളനാട് വില്ലേജ് ഓഫീസിന് രണ്ട് കുടുസുമുറികള്‍ മാത്രം; വില്ലേജ് ഓഫീസറും ജീവനക്കാരുമില്ല; നാട്ടുകാര്‍ വലയുന്നു; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Keywords:  Melparamba, Village Office, Kasaragod, Kerala, No Village officer in Kalanad Village office

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL