city-gold-ad-for-blogger
Aster MIMS 10/10/2023

പത്രത്തില്‍ പുനര്‍ വിവാഹത്തിന് പരസ്യംനല്‍കിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കളമശ്ശേരിയിലെ യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: (www.kasargodvartha.com 31/08/2016) പത്രത്തില്‍ പുനര്‍ വിവാഹത്തിന് പരസ്യംനല്‍കിയതിനെതുടര്‍ന്ന് സമീപിച്ച യുവാവ് വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞ സംഭവത്തില്‍ കളമശ്ശേരിയിലെ യുവാവ് അറസ്റ്റില്‍. കളമശ്ശേരി സ്വദേശി ബൈജു (35) ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് മരിച്ച പെരിങ്ങോം സ്വദേശിനിയായ 32 കാരിയാണ് പീഡനത്തിനിരയായത്.

പത്രത്തില്‍ പരസ്യംനല്‍കിയതിനെതുടര്‍ന്ന് ബൈജു യുവതിയെ ബന്ധപ്പെടുകയും പെരിങ്ങോത്തെത്തി പുനര്‍ വിവാഹത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും അവിടത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിന് ശേഷം പ്രതി കടന്നുകളയുകയായിരുന്നു.

യുവതി പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ സി ഐ എം പി ആസാദും, സ്‌ക്വാഡ് അംഗങ്ങളായ എന്‍ കെ ഗിരീഷ്, കെ വി രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ബുധനാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

പത്രത്തില്‍ പുനര്‍ വിവാഹത്തിന് പരസ്യംനല്‍കിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കളമശ്ശേരിയിലെ യുവാവ് അറസ്റ്റില്‍

Keywords:  Payyanur, Kasaragod, Kerala, Molestation, Arrest, Woman, Case, Advertisement, Wedding, Marriage, Molestation after wedding promise: Youth arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL