city-gold-ad-for-blogger
Aster MIMS 10/10/2023

18 കാരിയെ ലോഡ്ജില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; ജനറല്‍ ആശുപത്രിജീവനക്കാരന്‍ അടക്കം 3 അംഗ സംഘം അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 26.08.2016) രാജപുരം പൂടംകല്ലിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനിയായ പതിനെട്ടുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനുള്‍പ്പെടെയുള്ള മൂന്നുപേരെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു.

ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ ഉദുമ, ബാര കുണ്ടംകുളംപാറയിലെ കിഷോര്‍ (29), സുഹൃത്തുക്കളായ മഞ്ജുനാഥ്(34), ബാര മുക്കുന്നോത്തെ അനില്‍കുമാര്‍(32) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റു ചെയ്തത്. ഒരാഴ്ച മുമ്പ് അസുഖത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു പെണ്‍കുട്ടി.

പരിചയമില്ലാത്ത സ്ഥലമായതിനാല്‍ പെണ്‍കുട്ടി താല്‍ക്കാലിക ജീവനക്കാരനായ കിഷോറിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുതരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കിഷോര്‍ തന്റെ ഓട്ടോയില്‍ കയറ്റി പുറത്തേക്കു കൊണ്ടുപോകുകയുമായിരുന്നു. മറ്റു രണ്ടു സുഹൃത്തുക്കളെയും കിഷോര്‍ ഒപ്പം കൂട്ടി. പിന്നീട് ഒരു ലോഡ്ജില്‍ എത്തിച്ചശേഷം അവിടെ കുറച്ചുദിവസം പാര്‍പ്പിക്കുകയും മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

കിഷോര്‍ ആദ്യം ഉപയോഗിച്ച ശേഷമാണ് പെണ്‍കുട്ടിയെ സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് കാഴ്ച വെച്ചത്. ആഗസ്റ്റ് 24 വരെയുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് തുടര്‍ച്ചയായി ലൈംഗികചൂഷണത്തിന് വിധേയയാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് എത്തിച്ച് കിഷോറും സുഹൃത്തുക്കളും കടന്നുകളഞ്ഞുവെന്നു പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.

പിന്നീട് പെണ്‍കുട്ടി കടുത്ത വയറുവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാടിനടുത്ത ഒരു ആശുപത്രിയില്‍ ചികില്‍സക്കെത്തുകയും ഇവിടെ നടത്തിയ പരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമാവുകയുമായിരുന്നു. തുടര്‍ന്ന് കാസര്‍കോട് വനിതാസെല്ലില്‍ വിവരം കൈമാറി. വനിതാസെല്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്എംഎസ് ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്.

18 കാരിയെ ലോഡ്ജില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; ജനറല്‍ ആശുപത്രിജീവനക്കാരന്‍ അടക്കം 3 അംഗ സംഘം അറസ്റ്റില്‍


Keywords: Kasaragod, General Hospital, Molestation, Complaint, Police, Case, Lodge, Employee, custody, Kanhangad.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL