കാസര്‍കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇന്നോവ കാറോടിച്ച 16 കാരന് പിടിയില്‍; പിതാവിനെതിരെ കേസ്
Aug 25, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 25/08/2016) കാസര്‍കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇന്നോവ കാറോടിച്ച 16 കാരന് പോലീസ് പിടിയിലായി. 16 കാരന് ഓടിച്ച കെ എല്‍ 14 കെ 4199 നമ്പര്‍ ഇന്നോവ കാറും പോലീസ് കസ്റ്റിഡിയിലെടുത്തു. ചെങ്കള സന്തോഷ്നഗര്‍ സ്വദേശിയായ 16 കാരനാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം.
അമിതവേഗതയില്‍ കാറോടിച്ച് പോകുന്നത് കണ്ട് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. പോലീസ് പിന്തുടരുന്നുണ്ടെന്ന് സംശയിച്ച 16കാരന് തലങ്ങും വിലങ്ങും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറോടിക്കുകയായിരുന്നു. പിന്നീട് ഒരു ബസിനിടയില്‍ ഇന്നോവ കുടുങ്ങുകയായിരുന്നു. 16കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 16കാരന്റെ പിതാവ് അബ്ദുര്‍ റഹ് മാനെതിരെയാണ് പോലീസ് കേസെടുത്തത്.

Keywords: Kasaragod, Kerala, Car, case, Police, Minor driving: Case registered against father.