മംഗളൂരുവിലെ കോളജില്‍ എം ബി ബി എസ് സീറ്റ് വാഗ്ദാനം നല്കി കാഞ്ഞങ്ങാട് സ്വദേശിയില്‍ നിന്നും 25 ലക്ഷം തട്ടി
Aug 27, 2016, 12:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/08/2016) മംഗളൂരുവിലെ ശ്രീനിവാസ മെഡിക്കല്‍ കോളജില്‍ എം ബി ബി എസിന് സീറ്റ് വാഗ്ദാനം നല്കി കാഞ്ഞങ്ങാട് സ്വദേശിയില്‍ നിന്നും 25.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ ബേബിയില്‍ നിന്നാണ് പണം തട്ടിയത്. ബേബിയുടെ മകള്‍ അശ്വതിക്ക് സീറ്റ് തരപ്പെടുത്താന്‍ വേണ്ടിയാണ് ഇത്രയും ഭീമമായ പണം നല്‍കിയത്.
ബേബിയുടെ പരാതിയില്‍ ഇടനിലക്കാരന് മംഗളൂരു കട്ടിയില്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സുരേഷ് കുമാറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. എം ബി ബി എസ് സീറ്റ് വാഗ്ദാനം ചെയ്ത് സുരേഷ് കുമാര്‍ തന്റെ സ്ഥാപനത്തിന്റെ പേരില്‍ പത്രപ്പരസ്യം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബേബി സുരേഷ് കുമാറുമായി ബന്ധപ്പെടുകയും മകള്‍ക്ക് സീറ്റ് തരപ്പെടുത്തി തരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2014 സെപ്റ്റംബറില്‍ രണ്ട് ഘട്ടങ്ങളിലായി ബേബി, സുരേഷ് കുമാറിന് ചെക്ക് നല്കി.
ആദ്യം 10 ലക്ഷം രൂപയുടെയും രണ്ടാം ഘട്ടത്തില്‍ 15,50,000 രൂപയുടെയും ചെക്കുകളാണ് കൈമാറിയത്. സംഭവം നടന്നിട്ട് രണ്ട് വര്‍ഷമായെങ്കിലും സീറ്റ് ശരിയാക്കിത്തരാമെന്ന സുരേഷ് കുമാറിന്റെ വാക്ക് വിശ്വസിച്ച് കഴിയുകയായിരുന്നു ബേബിയും മകളും. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ബേബി പോലീസിനെ സമീപിച്ചത്.
Keywords : Mangalore, Cheating, Case, Accuse, Complaint, Student, Kanhangad, Baby, MBBS.