city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫിലേക്ക് പോകുന്നവര്‍ സൂക്ഷിക്കുക; മാലിക് ദീനാര്‍ ഖത്വീബിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി

കാസര്‍കോട്: (www.kasargodvartha.com 17/08/2016) മാലിക് ദീനാര്‍ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി ലഹരിക്കെതിരെ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് വൈറലായത്.

മനുഷ്യന്‍ പല രൂപത്തിലുള്ള സ്വഭാവത്തിലുള്ളവരാണ്. അതിന്റെ നിരവധി കാരണങ്ങളും ഖത്വീബ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. മനുഷ്യന് മനുഷ്യനെ കണ്ടുകൂടാ. ഗള്‍ഫിലേക്ക് കഷ്ടപ്പെട്ട് പോകുന്ന ചെറുപ്പക്കാരന്‍ അറിയാതെ അവന്റെ കയ്യില്‍ കഞ്ചാവ് കൊടുത്തയക്കുന്നു. കഞ്ചാവ് കടത്തിയതിന്റെ പേരില്‍ അവന്‍ പിടിക്കപ്പെട്ടാല്‍ അത് നോക്കി ചിരിക്കാന്‍ കാത്തിരിക്കുന്ന വഞ്ചകരായ ആളുകള്‍ നമുക്കിടയില്‍ തന്നെ ജീവിക്കുന്നുണ്ട്. ഗള്‍ഫില്‍ പോകുന്ന ചെറുപ്പക്കാര്‍ സ്വന്തം സാധനങ്ങള്‍ മാത്രം കൊണ്ടുപോയാല്‍ മതി. കാരണം ഇത് ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത കാലമാണെന്നും ഖത്വീബ് ഓര്‍മിപ്പിച്ചു.

ഈയടുത്ത ദിവസങ്ങളിലായി ടണ്‍ കണക്കിന് കഞ്ചാവ് കാസര്‍കോട്ട് നിന്ന് പിടിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. പിടിക്കപ്പെവരുടെ പേരുകളെല്ലാം അല്ലാഹുവിന്റെ നാമങ്ങളാണ്. 'ബറക്കത്തിന്' പോലും ഇതര സമുദായത്തില്‍ നിന്നില്ല. നിസ്‌കരിക്കാന്‍ നില്‍ക്കുന്നവന്റെ കയ്യില്‍ പോലും കഞ്ചാവാണ്.

രാവിലെ 8.30, ഒമ്പത് മണിക്ക് സ്‌കൂള്‍ തുടങ്ങുന്ന വിദ്യാര്‍ത്ഥിനികള്‍ 7.15 ആകുമ്പോഴേക്കും പര്‍ദയും മഫ്തയും ധരിച്ച് കാസര്‍കോട് ടൗണിലെത്തും. ടൗണിലെ പ്രത്യേക സ്ഥലത്ത് അവര്‍ നിലയുറപ്പിച്ച് എട്ടര മണിക്കാണ് അവിടെ നിന്ന് ബസ് കയറുന്നത് അതുവരെ ചെറുപ്പക്കാരുമായി സൊള്ളുകയാണവര്‍. നമ്മുടെ രക്ഷിതാക്കള്‍ ഇതെല്ലാം അറിയുന്നുണ്ടോ... ഇതു പോലെ തന്നെയാണ് പാതിരാ നേരത്ത് ഹിജഡകളെ കാറില്‍ കയറ്റി കൊണ്ടുപോയി നമ്മുടെ ചെറുപ്പക്കാര്‍ എന്തല്ലാമാണ് കാണിക്കുന്നത്. വൃത്തികെട്ട ഈ വിഭാഗം ലൂത്ത് നബിയുടെ സമുദായത്തെ പോലും നാണിപ്പിക്കുന്നതാണ്.

രക്ഷിതാക്കള്‍ കുട്ടികളെ പഠിപ്പിക്കാന്‍ മാത്രം വിട്ടാല്‍ പോരാ. അവര്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് അറിയണം. പലരും പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോയി എന്ന് സങ്കടം പറയും. എങ്ങനെ പോകാതിരിക്കും. നല്ല മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് കൊടുത്ത് ഇഷ്ടമുള്ള സുഹൃത്തുക്കളുമായി കളിക്കാന്‍ വിട്ട് അവസാനം ഉമ്മയേയും ബാപ്പയേയും ഒഴിവാക്കി അവള്‍ അവന്റെ കൂടെ പോകുമ്പോഴാണ് അവരറിയുന്നത്. ആര്‍ ബാലകൃഷ്ണപിള്ള ബാങ്കിനെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ സമൂഹത്തില്‍ നിരവധിയാളുകളുണ്ട്. സുബ്ഹി ബാങ്ക് കേട്ട് പള്ളിയില്‍ പോകുന്ന ചെറുപ്പക്കാര്‍ എത്രയുണ്ട്. പലര്‍ക്കും സുബ്ഹി ബാങ്ക് കേള്‍ക്കുമ്പോള്‍ പിള്ള കേട്ടത് പോലെ തന്നെയാണെന്നും അദ്ദേഹം പറയുന്നു.

സാമൂഹ്യ വിപത്തുകള്‍ക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണങ്ങള്‍ നേരത്തെയും വൈറലായിരുന്നു.
ഗള്‍ഫിലേക്ക് പോകുന്നവര്‍ സൂക്ഷിക്കുക; മാലിക് ദീനാര്‍ ഖത്വീബിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി

Keywords: Kasaragod, Kerala, Malik Deenar Khatheeb, Abdul Majeed Baqavi, Audion, Speech, Viral, Khatheeb's preaching goes viral

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL