city-gold-ad-for-blogger
Aster MIMS 10/10/2023

പോലീസുകാരനെ ഭര്‍തൃമതിയുടെ കിടപ്പുമുറിയില്‍ നിന്നും കൈയ്യോടെ പിടികൂടിയ സംഭവം; ഭര്‍ത്താവ് വിവാഹബന്ധം വേര്‍പിരിഞ്ഞു

പുല്ലൂര്‍: (www.kasargodvartha.com 30/08/2016) ഹൊസ്ദുര്‍ഗ് പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനെ ഭര്‍തൃമതിയുടെ കിടപ്പുമുറിയില്‍ നിന്നും കൈയ്യോടെ പിടികൂടിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവായ സിനിമാസംവിധായകന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞു. തിരുവനന്തപുരം സ്വദേശിനിയും ചാലിങ്കാലിനടുത്ത് താമസക്കാരിയുമായ നൃത്ത അധ്യാപികയെയാണ് പോലീസുകാരനുമായി ബന്ധം സ്ഥാപിച്ചുവന്നിരുന്നത്.

സംഭവസമയം ഭര്‍ത്താവ് തിരുവനന്തപുരത്തായിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസുകാരനെ ഭര്‍തൃ സഹോദരനും സുഹൃത്തുക്കളും യുവതിയുടെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത്. പിടികൂടിയ പോലീസുകാരനെ നാട്ടുകാര്‍ നഗ്നനാക്കി മര്‍ദിച്ച് അവശനാക്കുകയും അമ്പലത്തറ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ്, ഭാര്യയ്ക്കും പോലീസുകാരനുമെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവതി തനിക്ക് പരാതിയില്ലെന്നും തന്റെ നിര്‍ദേശപ്രകാരമാണ് പോലീസുകാരന്‍ വീട്ടിലെത്തിയതെന്നും അറിയിച്ചതോടെ ഇയാളെ പോലീസ് വിട്ടയച്ചു. കാഞ്ഞങ്ങാട്ടെ നൃത്തവിദ്യാലയങ്ങളില്‍ ക്ലാസെടുക്കാന്‍ എത്താറുണ്ടായിരുന്ന യുവതിയും കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും അടുപ്പത്തിലാവുകയായിരുന്നു.

ഭര്‍ത്താവ് നാട്ടിലില്ലാത്ത സമയങ്ങളില്‍ യുവതിയുടെ വീട്ടിലെത്താറുള്ള പോലീസുകാരനെ പരിസരവാസികള്‍ നിരീക്ഷിച്ച് വരികയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് സിനിമാ സംവിധായകന്‍ യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്.
പോലീസുകാരനെ ഭര്‍തൃമതിയുടെ കിടപ്പുമുറിയില്‍ നിന്നും കൈയ്യോടെ പിടികൂടിയ സംഭവം; ഭര്‍ത്താവ് വിവാഹബന്ധം വേര്‍പിരിഞ്ഞു

Keywords:  Kasaragod, Kerala, Police-officer, husband, House-wife, Divorce, House, Police, Natives, Complaint, Ambalathara, Husband divorces wife for affair with police man.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL