city-gold-ad-for-blogger
Aster MIMS 10/10/2023

മൂന്നംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയില്‍ നിന്നും രഹസ്യമൊഴിയെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/08/2016) ജനറല്‍ ആശുപത്രി ജീവനക്കാരന്‍ അടക്കം മൂന്നംഗ സംഘത്തിന്റെ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. രാജപുരം പൂടംങ്കല്ലിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനിയായ 18 കാരിയുടെ രഹസ്യമൊഴിയാണ് വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ ഉദുമ കുണ്ടുകുളംപാറയിലെ വി കിഷോര്‍ (29), കെ എന്‍ മഞ്ജുനാഥ് (34), ബാര മുക്കുന്നോത്തെ എം കെ അനില്‍ കുമാര്‍ (32) എന്നിവരെ കാസര്‍കോട് ടൗണ്‍ സി ഐ എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടച്ചിട്ട കോടതിയിലെ മജിസ്‌ട്രേറ്റിന്റെ മുറിയില്‍ വെച്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

മൂന്നംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയില്‍ നിന്നും രഹസ്യമൊഴിയെടുത്തു

Related News: 18 കാരിയെ ലോഡ്ജില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; ജനറല്‍ ആശുപത്രിജീവനക്കാരന്‍ അടക്കം 3 അംഗ സംഘം അറസ്റ്റില്‍

Keywords : Molestation, Case, Accuse, Court, Police, Arrest, Investigation, Kasaragod, Kanhangad.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL