കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്
Aug 27, 2016, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 27/08/2016) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിക്കുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര ഫോര്‍ട്ട് റോഡ് സ്വദേശിയും ഉളിയത്തടുക്ക നാഷണല്‍ നഗറില്‍ താമസക്കാരനുമായ നൗഷാദിനെതിരെയാണ് കേസ്.
ഭാര്യ ഉളിയത്തടുക്കയിലെ ഖൈറുന്നിസയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. എസ് പിക്ക് നല്കിയ പരാതി പിന്നീട് കാസര്‍കോട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് വീട്ടില്‍ സ്ഥിരമായി അക്രമം കാട്ടുന്നതായും തന്നെ മര്‍ദിച്ച് വീടിന് പുറത്തിരുത്തുന്നതായും പരാതിയില്‍ പറയുന്നു.
13 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ ജീവിതം ആരംഭിച്ചതിന്റെ രണ്ടാം വര്‍ഷം മുതലാണ് ഭര്‍ത്താവ് പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നും വിവാഹ സമയത്ത് നല്കിയ സ്വര്‍ണം വിറ്റുതുലച്ചതായും ഖൈറുന്നിസയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
Keywords : Dowry, Complaint, Husband, Case, Police, Kasaragod, Uliyathadukka.