city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമയില്‍ സി പി എം പ്രവര്‍ത്തകനും വെട്ടേറ്റു; വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൊഴിയെടുക്കാന്‍ പോലീസ് മംഗളൂരുവിലേക്ക് പോയി

ഉദുമ: (www.kasargodvartha.com 27/08/2016) ഉദുമയില്‍ സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെ സി പി എം പ്രവര്‍ത്തകനും വെട്ടേറ്റു. സി പി എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ പ്രഭാകരനാണ് (34) വെള്ളിയാഴ്ച രാത്രി വെട്ടേറ്റത്.

സി പി എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ടാം പ്രതിയായ മാങ്ങാട് ആര്യടുക്കത്തെ ശ്യാമിന് (26) ഉദുമ ടൗണില്‍വെച്ച് ആറ് ബൈക്കുകളിലെത്തിയ സംഘം വെള്ളിയാഴ്ച രാത്രി 8.15 മണിയോടെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിന് മുമ്പ് ശ്യാമും ഏതാനുംപേരുംചേര്‍ന്ന് തന്നെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രഭാകരന്‍ പറയുന്നത്.

രണ്ട് സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്യാമിന്റെ മൊഴിയെടുക്കാനായി പോലീസ് മംഗളൂരുവിലേക്ക് പോയിട്ടുണ്ട്. ബലകൃഷ്ണന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശ്യാമിനെ സി പി എം പ്രവര്‍ത്തകര്‍ ആസൂത്രിധമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.

എന്നാല്‍ ശ്യാമും മറ്റുചിലരുംചേര്‍ന്ന് ആദ്യം പ്രഭാകരനെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതിരോധത്തിനിടയിലാണ് ശ്യാമിനുവെട്ടേറ്റതെന്നുമാണ് സി പി എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കുറച്ചുനാളായ സാമാധാനത്തിലായിരുന്ന ഉദുമ, മാങ്ങാട് പ്രദേശങ്ങളില്‍ ഈ സംഭവത്തോടെ വീണ്ടും സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ബേക്കല്‍ സി ഐ വിശ്വംഭരന്‍, എസ് ഐ യു പി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് ബന്തവസ് ഏര്‍പെടുത്തിയിട്ടുണ്ട്. ശ്യാമിനെ വെട്ടിയ സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

ഉദുമയില്‍ സി പി എം പ്രവര്‍ത്തകനും വെട്ടേറ്റു; വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൊഴിയെടുക്കാന്‍ പോലീസ് മംഗളൂരുവിലേക്ക് പോയി

ഉദുമയില്‍ സി പി എം പ്രവര്‍ത്തകനും വെട്ടേറ്റു; വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൊഴിയെടുക്കാന്‍ പോലീസ് മംഗളൂരുവിലേക്ക് പോയി

ഉദുമയില്‍ സി പി എം പ്രവര്‍ത്തകനും വെട്ടേറ്റു; വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൊഴിയെടുക്കാന്‍ പോലീസ് മംഗളൂരുവിലേക്ക് പോയി

Related News:
സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ബാലകൃഷ്ണന്‍ വധക്കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാവിന് ഗുരുതരം

Keywords: CPM, Congress, Clash, Stabbed, Attack, Udma, Kasaragod, Kerala, Injured, Case, Police, CPM Activist stabbed in Uduma.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL