Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉദുമ പള്ളത്ത് ബൈക്കില്‍ കാറിടിച്ച് തെക്കില്‍ സ്വദേശി മരിച്ചു

ഉദുമ പള്ളത്ത് ബൈക്കും കാറും കൂട്ടിയിച്ച് ഒരാള്‍ മരിച്ചു. തെക്കില്‍ ഫെറിയിലെ റൗഫ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പള്ളം ബി എസ് എന്‍ എല്്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് Udma, Kasaragod, Accident, Death, Hospital, Bike, Car, Injured, Pallam
ഉദുമ: (www.kasargodvartha.com 22/08/2016) ഉദുമ പള്ളത്ത് ബൈക്കില്‍ കാറിടിച്ച് തെക്കില്‍ സ്വദേശി മരിച്ചു. തെക്കില്‍ ഫെറിയിലെ പെരുന്നാള്‍ പറമ്പില്‍ തോണി ഹൗസില്‍ ടി അബ്ദുല്‍ റൗഫാണ് (38) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പള്ളം ബി എസ് എന്‍ എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലായിരുന്നു അപകടം. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ബേക്കല്‍ മൗവ്വലിലെ ഭാര്യാ വീട്ടില്‍ നിന്നും തെക്കിലിലേക്ക് മടങ്ങുന്നതിനിടെയാണ് റൗഫും കുടുംബവും അപകടത്തില്‍ പെട്ടത്. ബി എസ് എന്‍ എല്‍ എക്‌സ്‌ചേഞ്ചിന് സമീപം സ്ഥാപിച്ചിരുന്ന സ്പീഡ് ബ്രേക്കറിന് മുന്നില്‍ നിര്‍ത്തിയ ബൈക്കിലേക്ക് എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ വന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റൗഫിനെ ഉടന്‍ ഉദുമയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ ഭാര്യ റുഖ്‌സാനയെയും മക്കളിലൊരാളെയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. അബ്ദുര്‍ റഹ് മാന്‍ - ആഇശ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാഫി, അഹ് മദലി, ജലീല്‍, ഹാജിറ.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.


Keywords: Udma, Kasaragod, Accident, Death, Hospital, Bike, Car, Injured, Pallam.