Join Whatsapp Group. Join now!
Aster MIMS 10/10/2023

നീലേശ്വരം ഓട്ടോസ്റ്റാന്‍ഡുകളിലെ റൊട്ടേഷന്‍ സംവിധാനത്തെ ചൊല്ലി സംഘട്ടനം; ഒരാള്‍ ആശുപത്രിയില്‍

നീലേശ്വരം ഓട്ടോസ്റ്റാന്‍ഡുകളിലെ റൊട്ടേഷന്‍ സംവിധാനത്തെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റ് സ്റ്റാന്‍ഡില്‍ പാര്‍ക്കിംഗിനായെKasaragod, Kerala, Neeleswaram, hospital, Auto-rickshaw, Attack, Assault,
നീലേശ്വരം: (www.kasargodvartha.com 27/08/2016) നീലേശ്വരം ഓട്ടോസ്റ്റാന്‍ഡുകളിലെ റൊട്ടേഷന്‍ സംവിധാനത്തെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റ് സ്റ്റാന്‍ഡില്‍ പാര്‍ക്കിംഗിനായെത്തിയ കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലെ കെ. പ്രദീപനാ (43)ണ് മര്‍ദനമേറ്റത്. പ്രദീപനെ നീലേശ്വരം താലൂക്ക് ആസുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ ഹൈവേ മാര്‍ക്കറ്റ് സ്റ്റാന്‍ഡില്‍ റൊട്ടേഷന്‍ സംവിധാനം പ്രകാരം സര്‍വീസ് നടത്താനെത്തിയ തന്നെ മഹേഷ്, പ്രകാശന്‍ പള്ളിക്കര, കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ ഓട്ടോതൊഴിലാളികള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പ്രദീപ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നഗസസഭാ പരിധിയില്‍ പാര്‍ക്കിംഗ് നമ്പര്‍ ലഭിച്ച ഭൂരിഭാഗം ഓട്ടോകളും സ്റ്റാന്‍ഡില്ലാതെ അലയുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി റൊട്ടേഷന്‍ സംവിധാനത്തെ കുറിച്ച് ആലോചിച്ചത്. ഇതിനായി മുഴുവന്‍ തൊഴിലാളികളില്‍ നിന്നും 100 രൂപ വീതം പിരിച്ചെടുത്ത് പാര്‍ക്കിംഗ് നമ്പര്‍ നല്‍കിയിട്ടുണ്ട്. മുഴുവന്‍ തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ ബാഡ്ജും നല്‍കിയിരുന്നു.

ഒരു വര്‍ഷം പിന്നിട്ടിട്ടും റൊട്ടേഷന്‍ സംവിധാനം പ്രാവര്‍ത്തികമാകാത്തതിനാല്‍ തൊഴിലാളികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ ഓഗസ്റ്റ് ആദ്യവാരം കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് 15 മുതല്‍ റൊട്ടേഷന്‍ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചില സ്റ്റാന്‍ഡുകളിലെ തൊഴിലാളികള്‍ എതിര്‍പുമായി രംഗത്ത് വന്നതോടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

സി.ഐ.ടി.യു അനുഭാവ തൊഴിലാളികളാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്നാരോപിച്ച് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐഎന്‍ടിയുസി നേതാവായ സി. വിദ്യാധരന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയില്‍ തൊഴില്‍ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാന്‍ഡ് ലഭിക്കാത്ത ഓട്ടോ തൊഴിലാളികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇക്കാര്യത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കാന്‍ കലക്ടര്‍ ഉത്തരവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രദീപന്‍ സ്റ്റാന്‍ഡിലെത്തിയത്.

പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഓട്ടോകള്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട് സമരം നടത്തുമെന്ന് ഒരു വിഭാഗം ഓട്ടോഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
Auto driver assaulted by 10

Keywords: Kasaragod, Kerala, Neeleswaram, hospital, Auto-rickshaw, Attack, Assault, Auto driver assaulted by 10.