city-gold-ad-for-blogger
Aster MIMS 10/10/2023

ത്രീ... ത്രീ... പൂജ്യം... ത്രീ.., കിട്ടിയില്ലെങ്കില്‍ നട്ടംതിരി; എടിഎം കാര്‍ഡ് നമ്പര്‍ ചോര്‍ത്തി പണം തട്ടുന്ന ഉത്തരേന്ത്യക്കാരന് കാസര്‍കോട്ടെ ടെക്കി കൊടുത്തത് എട്ടിന്റെ പണി!

കാസര്‍കോട്: (www.kasargodvartha.com 18/08/2016) എടിഎം കാര്‍ഡിന്റെ 16 അക്ക നമ്പര്‍ ചോര്‍ത്തി പണം തട്ടുന്ന സംഘത്തിലെ ഉത്തരേന്ത്യക്കാരന് കാസര്‍കോട്ടെ ടെക്കിയായ യുവാവ് കൊടുത്തത് എട്ടിന്റെ പണി. നിരവധി പേരെ ബാങ്കിന്റെ മാനേജറെന്ന് പറഞ്ഞ് വിളിച്ച് കാര്‍ഡ് നമ്പറും സെക്യൂരിറ്റി കോഡും ചോദിച്ചറിഞ്ഞ് ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘത്തില്‍പെട്ട യുവാവാണ് കാസര്‍കോട്ടെ വെബ്‌ഡെവലപ്പറായ നാസറിനെ വ്യാഴാഴ്ച വിളിച്ച് പണംതട്ടാന്‍ ശ്രമിച്ചത്.

ബാങ്കിന്റെ മാനേജറാണെന്നും ആറു മാസമായി താങ്കളുടെ ബാങ്കിന്റെ എടിഎം കാര്‍ഡ് ബ്ലോക്ക് ആയിരിക്കുകയാണെന്നും ഇത് മാറ്റുന്നതിനുള്ള വെരിഫിക്കേഷന്‍ നടത്തുന്നതിനായി താങ്കളുടെ എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കണമെന്നുമാണ് ഹിന്ദിയില്‍ സംസാരിച്ച യുവാവ് നാസറിനോട് ആവശ്യപ്പെട്ടത്. ഏത് ബാങ്കിന്റെ കാര്‍ഡിലെ വിവരങ്ങളാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഏതെല്ലാം ബാങ്കിന്റെ കാര്‍ഡാണ് ഉള്ളതെന്ന് തിരിച്ചുചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഐഡിബിഐയിലെയും സെന്‍ട്രല്‍ ബാങ്കിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും കാര്‍ഡുള്ളതായി ടെക്കി മറുപടി നല്‍കി. തുടര്‍ന്ന് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടത് സെന്‍ട്രല്‍ ബാങ്കിന്റെ എടിഎം കാര്‍ഡ് വിവരങ്ങളാണ്. വാര്‍ഷിക വെരിഫിക്കേഷന് വേണ്ടിയെന്ന് പറഞ്ഞ് 16 അക്ക ഡിജിറ്റല്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോഴാണ് ടെക്കി എട്ടിന്റെ പണി കൊടുത്തത്.

നമ്പര്‍ കുറിച്ചെടുക്കാന്‍ പറഞ്ഞ ശേഷം ത്രീ... ത്രീ... പൂജ്യം... ത്രീ... കിട്ടിയില്ലെങ്കില്‍ നട്ടംതിരി എന്നാണ് ടെക്കി നമ്പര്‍ പറഞ്ഞു കൊടുത്തത്. ഇതു കേട്ടപ്പോള്‍ ആദ്യം തട്ടിപ്പുകാരന് കാര്യം മനസിലായില്ല. ഒന്നുകൂടി നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും ടെക്കി പഴയപടി ആവര്‍ത്തിച്ചു. പറ്റിക്കാന്‍ നോക്കിയയാള്‍ തന്നെ പറ്റിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ തട്ടിപ്പുകാരന്‍ ഫോണ്‍ സംഭാഷണം കട്ട് ചെയ്ത് മുങ്ങുകയായിരുന്നു.

ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ മുന്‍കാലങ്ങളില്‍ സജീവമായിരുന്നെങ്കിലും തട്ടിപ്പുവിവരങ്ങള്‍ എല്ലാവരും അറിഞ്ഞതോടെ ഉള്‍വലിഞ്ഞിരുന്നു. കോടികളാണ് ഇത്തരം സംഘം കൈക്കലാക്കിയിരുന്നത്. പിന്‍നമ്പറും ഡിജിറ്റല്‍ നമ്പറും ഉപയോഗിച്ച് വ്യാജ കാര്‍ഡിലൂടെ മുംബൈയില്‍ നിന്നും മറ്റു മെട്രോ സിറ്റികളില്‍ നിന്നും പണം പിന്‍വലിക്കുകയാണ് ഇവരുടെ രീതി. വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും എടിഎം വിവരങ്ങള്‍ ചോര്‍ത്തിയും പണം തട്ടല്‍ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് വീണ്ടും പഴയ തട്ടിപ്പുമായി ഉത്തരേന്ത്യക്കാരന്‍ ഇറങ്ങി കാസര്‍കോട് സ്വദേശിയില്‍ നിന്നും എട്ടിന്റെ പണിവാങ്ങിയത്. ഇത്തരക്കാരുടെ ഫോണ്‍വിളികളില്‍ എല്ലാവരും ജാഗരൂഗരായിരിക്കണമെന്നും വിവരങ്ങള്‍ ചോദിച്ച് ഒരിക്കലും ബാങ്കില്‍ നിന്നും ഇത്തരം വിളികള്‍ വരില്ലെന്നും തട്ടിപ്പുകാരെ കുരുക്കിയ വെബ്‌ഡെവലപ്പര്‍ നാസര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ത്രീ... ത്രീ... പൂജ്യം... ത്രീ.., കിട്ടിയില്ലെങ്കില്‍ നട്ടംതിരി; എടിഎം കാര്‍ഡ് നമ്പര്‍ ചോര്‍ത്തി പണം തട്ടുന്ന ഉത്തരേന്ത്യക്കാരന് കാസര്‍കോട്ടെ ടെക്കി കൊടുത്തത് എട്ടിന്റെ പണി!

Keywords:  Kasaragod, Kerala, Cheating, Phone-call, ATM fraud attempt, Nasar, Web developer, Cheating, Bank ATM Card Number, Cash, Block, Verification, ATM fraud attempt.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL