city-gold-ad-for-blogger
Aster MIMS 10/10/2023

നാദാപുരം അസ്‌ലം വധക്കേസില്‍ മുന്‍ എം എല്‍ എയുടെ മകന്‍ കസ്റ്റഡിയില്‍; ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തിന്റെ അറസ്റ്റ് ഉടന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 25/08/2016) നാദാപുരത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു മുന്‍ എം എല്‍ എയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസ്‌ലം വധക്കേസില്‍ പ്രതികളായ രണ്ടുപേരെ ഒളിവില്‍ പാര്‍പിച്ചതിന് നേരത്തെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ബിജുലാല്‍ കസ്റ്റഡിയിലെടുത്ത് നാദാപുരം പോലീസിന് കൈമാറിയ സി പി എം മടിക്കൈ ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കള(40)ത്തിന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ടോടെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. അനിലിനെ നേരത്തെ പോലീസ് പ്രതിചേര്‍ത്തിരുന്നു.

പ്രതികള്‍ക്ക് കൊലനടത്താന്‍ ഇന്നോവ കാര്‍ ഏര്‍പാടാക്കികൊടുത്ത ഒരുപ്രതിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. കൊലയാളി സംഘത്തിന് കാര്‍ എത്തിച്ച വളയം നിരവുമ്മല്‍ കക്കുഴിയുള്ള പറമ്പത്ത് കുട്ടു എന്ന നിധിനെ(25)യാണ് കുറ്റിയാടി സി ഐ ടി സജീവന്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ സി പി എം. പ്രവര്‍ത്തകനാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

കാഞ്ഞങ്ങാട് ഗവ. ഗസ്റ്റ് ഹൗസിലും ബങ്കളത്തെ ഒരു വീട്ടിലും പ്രതികളെ പാര്‍പ്പിച്ചതിനാണ് ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍ എം എല്‍ എയുടെ മകനും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തുകൊടുത്തതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എയുടെ മകനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സി പി എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതികളെ ജില്ലയില്‍ ഒളിപ്പിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്.

നേരത്തെ ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ക്കും ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സി പി എം ഒളിത്താവളം ഒരുക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ നടക്കുന്ന പല അക്രമ - കൊലപാതക കേസുകളിലെ പ്രതികള്‍ക്കും നീലേശ്വരം, മടിക്കൈ, ചീമേനി, കയ്യൂര്‍ ഭാഗങ്ങളില്‍ ഒളിത്താവളം ഒരുക്കിക്കൊടുത്തിരുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

അതിനിടെ മുഹമ്മദ് അസ്‌ലമിനെ ക്രൂരമായി വെട്ടിക്കൊന്ന സി പി എം ക്രിമിനല്‍ സംഘത്തിന് വാഹനവും, ഒളിവില്‍ കഴിയാന്‍ സഹായവും ചെയ്ത് കൊടുത്തതിന് ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള സി പി എം നേതാക്കളെ അന്വേഷണ സംഘം പിടികൂടിയ സാഹചര്യത്തില്‍ അസ്‌ലം വധത്തില്‍ കാസര്‍കോട് ജില്ലയിലെ സി പി എം ഉന്നത നേതൃത്വത്തിനുള്ള പങ്കാളിത്തംകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും ജില്ലാ പോലീസ് സുപ്രണ്ടിനെ നേരിട്ട്കണ്ട് ആവശ്യപ്പെട്ടു.

നേതാക്കളെ ചോദ്യം ചെയ്താല്‍ അസ്‌ലം വധത്തിലെ കൊലയാളികളെ കണ്ട് പിടിക്കാന്‍ കഴിയുമെന്നും ജില്ലാ പോലീസ് ചീഫിനെ അറിയിച്ചു. ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളെ കൊലയാളി സംഘത്തിന് ഒളിച്ച് കഴിയാനുള്ള കേന്ദ്രങ്ങളായി സി പി എം നേതൃത്വം മാറ്റിയിരിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
നാദാപുരം അസ്‌ലം വധക്കേസില്‍ മുന്‍ എം എല്‍ എയുടെ മകന്‍ കസ്റ്റഡിയില്‍; ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തിന്റെ അറസ്റ്റ് ഉടന്‍

Keywords:  Kanhangad, Kasaragod, Kerala, Murder case, Accuse, Aslam murder case: 2 CMP workers including branch secretary held in Nileshwaram

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL