Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ ലഹരിക്കെതിരെ കൈകോര്‍ത്ത് എസ് ടി യു പ്രവര്‍ത്തകര്‍

കാസര്‍കോട് വാര്‍ത്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ലഹരിക്കെതിരെ നാട്ടൊരുമ സംഘടിപ്പിച്ചു. എസ് ടി യു കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ Campaign, STU, Kasaragod, Inauguration, Programme, Anti Drugs Campaign
കാസര്‍കോട്: (www.kasargodvartha.com 30/08/2016) കാസര്‍കോട് വാര്‍ത്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ലഹരിക്കെതിരെ നാട്ടൊരുമ സംഘടിപ്പിച്ചു. എസ് ടി യു കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെ കൂട്ടായ്മ ഒരുക്കിയത്. ചുമട്ടുതൊഴിലാളികള്‍ക്കിടയിലുള്ള ബോധവല്‍ക്കരണത്തിന്റെ ഉദ്ഘാടനം എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ചുമട്ടു തൊഴിലാളികളായ നാരായണന്‍, ബദ്‌റുദ്ദീന്‍ എന്നിവര്‍ക്ക് ലഹരി വിരുദ്ധ ലഘുലേഖ കൈമാറി നിര്‍വഹിച്ചു.

വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ കെ മൊയ്തീന്‍ കുഞ്ഞി, സംസ്ഥാന കമ്മിറ്റി അംഗം എ എ അസീസിന് ലഘുലേഖ നല്‍കി വ്യാപാരികള്‍ക്കിടയിലുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ടി യു ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് അഷ്‌റഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ലഹരിക്കടത്ത് തടയാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്നിലുണ്ടാകുമെന്ന് തൊഴിലാളികള്‍ പ്രതിജ്ഞയെടുത്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ് ടി യു ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കട്ട, എസ് ടി യു മുനിസിപ്പല്‍ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറി ഹമീദ് ബെദിര, മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ മാര, യൂണിറ്റ് പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍, ഷോപ്പ് വര്‍ക്കേര്‍സ് യൂണിയന്‍ കാസര്‍കോട് യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് ചക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി നാഗേഷ് ഷെട്ടി, കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്, ടീം അംഗങ്ങളായ സെമീര്‍ കെ എച്ച്, ഐ മിന്‍ഹത്തുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

മൗലവി ബുക്ക് ഡിപ്പോ, ആരോഗ്യ പോളി ക്ലിനിക്ക് അശ്വിനി നഗര്‍, ലാവില്ല പ്രോപര്‍ട്ടീസ്, അമാസ്‌ക് സന്തോഷ് നഗര്‍, ആഡ്‌സ്‌പോട്ട് അഡ്വെടൈസിംഗ്, ബേബി ക്യാമ്പ് കാസര്‍കോട് എന്നിവരാണ് ക്യാമ്പയിന്റെ സഹകാരികള്‍. ക്ലബ്ബുകള്‍ക്കും കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാമ്പയിനില്‍ പങ്കാളികളാകാം. വിവരങ്ങള്‍ക്ക് ഫോണ്‍: 04994 230554.



Keywords: Campaign, STU, Kasaragod, Inauguration, Programme, Anti Drugs Campaign.