city-gold-ad-for-blogger
Aster MIMS 10/10/2023

അമിതവേഗത, കൈക്കാണിച്ചിട്ടും നിര്‍ത്താതെ പോകല്‍, കുട്ടികളുടെ ഡ്രൈവിംഗ് എന്നിവയ്‌ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 27/08/2016) അമിതവേഗതയില്‍ വാഹനം ഓടിച്ചുപോയതിനും പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെപോയതിനും കുട്ടികള്‍ വാഹനമോടിച്ചതിനുമായി പോലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം പ്രായപൂര്‍ത്തിയാകാത്ത കുട്ടി കെ എല്‍ 14 എല്‍ 5038 നമ്പര്‍ ബൈക്കോടിച്ചുപോയതിന് ആര്‍ സി ഉടുമ പെരമ്പളയിലെ മുഹമ്മദ് അജീറിനെതിരെ പോലീസ് കേസെടുത്തു.

ചൗക്കി ആസാദ് നഗറില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടി കെ എല്‍ 14 പി 2440 നമ്പര്‍ സ്‌കൂട്ടര്‍ ഓടിച്ചുപോയതിന് ആര്‍ സി ഉടമ അബ്ദുര്‍ റഹ്മാനെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ജംഗ്ഷിന്  സമീപം കൈക്കാണിച്ചിട്ടും നിര്‍ത്താതെ പോയതിന് കെ എല്‍ 14 എസ് 8915 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാസര്‍കോട് മല്ലികാര്‍ജുനാ ക്ഷേത്രത്തിന് സമീപത്തുവെച്ച് കൈകാണിച്ചിട്ടും നിര്‍ത്താതെപോയതിന് കെ എല്‍ 14 ആര്‍ 4968 നമ്പര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. നായക്‌സ് റോഡില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് കെ എല്‍ 14 ജി 1846 നമ്പര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെതിരേയും പോലീസ് കേസെടുത്തു.

കാസര്‍കോട് ഗീതാ ജംഗ്ഷനില്‍വെച്ച് അമിതവേഗതയില്‍ ഓടിച്ചുപോയ കെ എല്‍ 14 ക്യു 563 നമ്പര്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചേരങ്കെ കടപ്പുറത്തെ അഹ്മദ് സാദിഖിനെതിരേയും പോലീസ് കേസെടുത്തു.
അമിതവേഗത, കൈക്കാണിച്ചിട്ടും നിര്‍ത്താതെ പോകല്‍, കുട്ടികളുടെ ഡ്രൈവിംഗ് എന്നിവയ്‌ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Keywords: Kasaragod, Kerala, case, Police, Police checking, Over speed, Minor driving, Parents, 6 cases registered for violating traffic rules.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL