പ്രകൃതിവിരുദ്ധ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍
Jul 27, 2016, 09:09 IST
കുമ്പള: (www.kasargodvartha.com 27/07/2016) 16 കാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റുചെയ്തു. ചിഹ്നമുഗറു പേരൂറിലെ മൊയ്തീന് കുഞ്ഞിയെയാണ് (35) കുമ്പള സി ഐ അബ്ദുല്‍ മുനീര്‍ അറസ്റ്റുചെയ്തത്. കുമ്പള ടൗണില്‍ ബന്ധുക്കളേയുംകാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ മൊയ്തീന് കുഞ്ഞി ബൈക്കില്‍ ബലമായി പിടിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്നാണ് കേസ്.
യാത്രക്കിടയില്‍ കുട്ടി ബഹളംവെച്ചതോടെ സംഭവം പരിസരവാസികളുടെ ശ്രദ്ധയില്‍പെടുകയും ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് മൊയ്തീന് കുഞ്ഞി ബൈക്കുമായി സ്ഥലംവിടുകയായിരുന്നു. ബന്ധുക്കളെത്തി കുട്ടിയേയുംകൊണ്ട് കുമ്പള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് ഉണ്ടായത്.
Keywords: Youth arrested for molestation attempt, Kumbala, Arrest, Molestation attempt, Kasaragod, Kerala.