city-gold-ad-for-blogger
Aster MIMS 10/10/2023

40 ദിവസം മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി മരിച്ചു

കോട്ടിക്കുളം: (www.kasargodvartha.com 24/07/2016) 40 ദിവസം മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി മരണപ്പെട്ടു. ചാത്തങ്കൈയിലെ അബൂബക്കറിന്റെ ഭാര്യ ജാസ്മിന്‍ (24) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കോട്ടിക്കുളം എ.കെ ഹൗസില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും ഖദീജയുടെയും മകളാണ്. പിതാവ് മുഹമ്മദ് കുഞ്ഞി ഒരു മാസം മുമ്പാണ് മരണപ്പെട്ടത്. 40 ദിവസം മുമ്പ് ഇരട്ടക്കുട്ടികളെ പ്രസവിച്ച ജാസ്മിന് പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് രണ്ട് കുട്ടികളെയും പുറത്തെടുത്തിരുന്നത്. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് കുട്ടികളെയും കൊണ്ട് ജാസ്മിന്‍ ആശുപത്രി വിടുകയും ചെയ്തിരുന്നു.

എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ വീട്ടില്‍ വെച്ച് ജാസ്മിന് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ മരണത്തിലുള്ള ആഘാതം വിട്ടുമാറുന്നതിന് മുമ്പ് ജാസ്മിന്റെയും വിയോഗം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. അഞ്ചുവയസുള്ള അഹ് നാഫും രണ്ടര വയസുള്ള മുഹമ്മദുമാണ് ജാസ്മിന്റെ മറ്റു മക്കള്‍.

മൃതദേഹം കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

40 ദിവസം മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി മരിച്ചു

Keywords:  Kasaragod, Kerala, Death, Obituary, Woman, died, hospital, delivery, House-wife, Kottikulam, Woman dies after 40th day of Delivery.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL