city-gold-ad-for-blogger
Aster MIMS 10/10/2023

വിലക്കയറ്റത്തിനെതിരെ വെള്ളം തിളപ്പിക്കല്‍ സമരവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: (www.kasargodvartha.com 30/07/2016) അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ ജാഗ്രത്തായ ഇടപെടലിലൂടെ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍ പരാജയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സി എച്ച് മുത്തലിബ് അഭിപ്രായപ്പെട്ടു. വില നിയന്ത്രണ ദിനത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെള്ളം തിളപ്പിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനം ജീവിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ലോകം ചുറ്റിക്കറങ്ങുന്ന തിരക്കിലാണ് പ്രധാനമന്ത്രി. എല്ലാം ശരിയാക്കാന്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ അരിക്ക് നാല് രൂപ വര്‍ധിപ്പിച്ച് സാധാരണ ജനത്തിന്റെ വയറ്റത്തടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു ജില്ലാ സെക്രട്ടറി എം ശെഫീഖ്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി കെ വി പത്മനാഭന്‍, ടി കെ അഷ്‌റഫ്, ടി എം എ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട്ട് നടന്ന വെള്ളം തിളപ്പിക്കല്‍ സമരം സംസ്ഥാന പ്രതിനിധി സഭാംഗം അംബുഞ്ഞി തലക്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് സദാനന്ദന്‍ എ സി, എം സി ഹനീഫ, മഹ് മൂദ് പള്ളിപ്പുഴ, ശരീഫ് ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു, മഞ്ചേശ്വരത്ത് നടത്തിയ വെള്ളം തിളപ്പിക്കല്‍ സമരം ജില്ലാ വൈസ് പ്രസിഡണ്ട് കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഫെലിക്‌സ് അധ്യക്ഷത വഹിച്ചു.

മൊയ്തീന്‍ കുഞ്ഞി, ലിയോ ഡിസൂസ, അഹ് മദ് കുട്ടി, പത്മനാഭ, ഇസ്മാഈല്‍ മൂസ എന്നിവര്‍ സംസാരിച്ചു.

വിലക്കയറ്റത്തിനെതിരെ വെള്ളം തിളപ്പിക്കല്‍ സമരവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

Keywords : Protest, Kasaragod, Inauguration, Welfare Party, Price Hike.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL