city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ ഡിവിഷനില്‍ ആര് ജയിക്കും; ജില്ല ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച

പ്രതിഭാരാജന്‍

ഉദുമ: (www.kasargodvartha.com 27/07/2016) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടുന്ന ഈ ഡിവിഷനില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ബി ജെ പിയും മണ്ഡലത്തില്‍ ശക്തിതെളിയിക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. യു ഡി എഫ് കേന്ദ്രങ്ങള്‍ ഇക്കൂറിയും ആത്മവിശ്വാസം കൈവെടിയുന്നില്ല. ഷാനവാസ് ജയിച്ചു കേറുമെന്ന കാര്യത്തില്‍ ആശങ്ക എന്തിനെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ ചോദിക്കുന്നു. ലീഗ് നേതൃത്തിന്റെ തണുപ്പന്‍ പ്രകടനവും, കോണ്‍ഗ്രസ് വിമതരുടെ നീരസവും ഏതിര്‍ തന്ത്രവും യു ഡി എഫിന് ദോഷംചെയ്യുമെന്ന ഇടതുമുന്നണി പ്രചാരണത്തിന് അടിസ്ഥാനമൊന്നുമില്ലെന്ന് അദ്ദേഹം പറയുന്നു.

2015ല്‍നടന്ന ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പാദൂര്‍ കുഞ്ഞാമു 18,489 വോട്ടു നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇടതിന് ആകെ കിട്ടിയതിന്റെ നേര്‍പകുതിയില്‍ അധികം ഭുരിപക്ഷമാണ് പാദൂര്‍ നേടിയത്. പുതിയ സാഹചര്യം പഴയതിനേക്കാള്‍ മെച്ചപ്പെട്ടതായി സി കെ കണക്കുകൂട്ടുന്നു. ലീഗ് നേതൃത്വത്തില്‍ പുത്തന്‍ ഉണര്‍വ്വുണ്ട്. പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് അവര്‍ തന്നെ നേതൃത്വം നല്‍കുന്നു. വിദ്യാസാഗറും അന്‍വര്‍ മാങ്ങാടും നേതൃത്വം നല്‍കിയ വിമത നീക്കത്തെ സ്വയം തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങിയതും മുന്നണിക്ക് ആശ്വാസമായിട്ടുണ്ടെന്ന് സി കെ ശ്രീധരന്‍ വ്യക്തമാക്കി.

മത്സ്യ മേഖലയില്‍ അടക്കം കോണ്‍ഗ്രസിന് കാറ്റുവീഴ്ച്ച വന്നു പെട്ടത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത പറഞ്ഞു. ഇരുമുന്നണികളില്‍ നിന്നും വോട്ട് ബി ജെ പിക്ക് വന്നു ചേരും. ഏത്ര ശ്രമിച്ചിട്ടും നേമത്ത് തടയാന്‍ സാധിക്കാത്ത ഒഴുക്ക് ഇനി ഓരോ തെരെഞ്ഞെടുപ്പിലും കാണാം. അതിന്റെ ആദ്യത്തെ ഉദാഹരണമായിരിക്കും ഉദുമയിലെന്ന് ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ ത്രിതലത്തില്‍ ബലരാജിനു കിട്ടിയ 6131 വോട്ടും, നിയമസഭയില്‍ കിട്ടിയ വോട്ടുമല്ല, ഇത്തവണ ബി ജെ പിക്കു ലഭിക്കാന്‍ പോവുകയെന്നും, രണ്ടു മുന്നണികളെയും പരാജയപ്പെടുത്തി ബി ജെ പി കടന്നു വരുമെന്നും, വ്യക്തമായ ബ്ലോക്കായി ജില്ലാ പഞ്ചായത്തില്‍ ബി ജെ പി മാറുമെന്നും ശ്രീകാന്ത് അവകാശപ്പെട്ടു.

ഉദുമ പിടിച്ചെടുക്കാനും ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനും ആവശ്യമായ പ്രചാരണ തന്ത്രങ്ങളാണ് സി പി എം നേതൃത്വം സ്വീകരിച്ചത്. വീടു കയറി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പ്രചാരണങ്ങള്‍ നടത്താന്‍ സി പി എം പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.

ചെമ്മനാട് പഞ്ചായത്തില്‍ മൊയ്തീന്‍ കുഞ്ഞിക്ക് വ്യക്തി സ്വാധീനമുള്ള ചെമ്മനാട്, ആലച്ചേരി, ചെമ്പരിക്ക, ചന്ദ്രഗിരി, ചളിയങ്കോട്, പരവനടുക്കം എന്നിവിടങ്ങളില്‍ ഉദുമ ഏരീയാ സെക്രട്ടറി ടി നാരായണന്റെ മേല്‍ക്കൈയ്യോടെ സ്ഥാനാര്‍ത്ഥി നേരിട്ടു ഓരോ വീടുകളിലും കേറിയിറങ്ങി വോട്ടു ചോദിച്ചു. ഇവിടെ കഴിഞ്ഞ നിയമസഭയില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുനേടുകയാണ് ലക്ഷ്യം. 2015ലെ ത്രിതലത്തില്‍ ഉദുമ ഗ്രാമപഞ്ചായത്തിലെ ഭരണം സി പി എമ്മിനു നഷ്ടപ്പെട്ടിരുന്നുവെങ്കിലും 1500 വോട്ടു കൂടതലായുണ്ടായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ഗണ്യമായി കുറഞ്ഞത് കണക്കിലെടുത്ത് ഉദുമ കേന്ദ്രീകരിച്ച് ഏരിയാ കമ്മറ്റി മെമ്പറും, കര്‍ഷക സംഘം ഏരിയ പ്രസിഡണ്ടുമായ കെ വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വോട്ടു കേന്ദ്രീകരണം നടക്കുന്നു. പാലക്കുന്നിലെ ലോക്കല്‍ സെക്രട്ടറി മധു മുതിയക്കാല്‍ ബേക്കല്‍ കോട്ടിക്കുളം കേന്ദ്രീകരിച്ച് വിദ്യാസാഗര്‍ വരുത്തി വെച്ച വിടവിനെ പ്രയോജനപ്പെടുത്താന്‍ രാപകല്‍ ശ്രമിക്കുന്നു. ഉദുമ, മാങ്ങാട്, അരമങ്ങാനം, ഏരോല്‍, പാക്യാര, വെടിക്കുന്ന് ബേക്കല്‍, കോട്ടിക്കുളം, ആറാട്ടുകടവ്, മുതിയക്കാല്‍, മലാംകുന്ന്, തിരുവക്കോളി എന്നീ വോട്ടുകേന്ദ്രങ്ങളിലാണ് ഉദുമക്ക് പ്രതീക്ഷ.

പള്ളിക്കരയില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ നേരിട്ടുള്ള നിരീക്ഷണമുണ്ട്. എം എല്‍ എക്ക് ഇത്തവണ വിജയിക്കാന്‍ ഏറെ സഹായിച്ചത് പള്ളിക്കരയിലെ മുസ്ലീം വോട്ടര്‍മാരാണെന്ന് അദ്ദേഹം നിയമസഭയില്‍ വരെ പറഞ്ഞിട്ടുണ്ട്. ഹദ്ദാദ് നഗര്‍, ചേറ്റുകുണ്ട്, പുച്ചക്കാട്, കോട്ടക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ പി കെ അബ്ദുര്‍ റഹ്മാന്‍ മാസ്റ്റരുടെ നേതൃത്വത്തിലുള്ള  വോട്ടു കേന്ദ്രീകരണത്തിനു സി പി എം ശ്രമിക്കുന്നു.

ഏല്ലാവിധ അടവു തന്ത്രങ്ങളെയും പരാജയപ്പെടുത്തി വിജയം ഉറപ്പിക്കുമെന്നുള്ള  സി കെ ശ്രീധരന്റെയും, പിടിച്ചെടുക്കാനുള്ള മൗനപ്രവര്‍ത്തനങ്ങളുമായി കെ വി കുഞ്ഞിരാമനും, സ്വന്തം തട്ടകമായ ഉദുമ കൈയ്യെത്തിപ്പിടിക്കാന്‍ ശ്രീകാന്തും നടത്തുന്ന വീറുറ്റ പോരാട്ടത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മാത്രമല്ല, നേതൃത്വം കൊടുക്കുന്നവരുടെ ജയപരാജയങ്ങളും ഈ തെരെഞ്ഞെടുപ്പിനെ പ്രാധാന്യമുള്ളതാക്കുന്നു.
ഉദുമ ഡിവിഷനില്‍ ആര് ജയിക്കും; ജില്ല ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച

Keywords:  Udma, By election, Election 2016, Kasaragod, Kerala, Kasargod Block Panchayath Udma Division, UDF, LDF, CPM, INL, Congress, Muslim League, Prathibha Rajan, Udma by election: Who will win

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL