city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ ഗതാഗത സ്തംഭനം; ഓട്ടോ റിക്ഷാ തൊഴിലാളികള്‍ 2 മണിക്കൂര്‍ ഓട്ടം നിര്‍ത്തിവെച്ചു

കാസര്‍കോട്: (www.kasargodvartha.com 26/07/2016) കാസര്‍കോട്ടെ ഗതാഗത സ്തംഭനത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓട്ടോ റിക്ഷാ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടു മണിക്കൂര്‍ ഓട്ടം നിര്‍ത്തിവെച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഒരു മാസക്കാലം നഗരത്തില്‍ ഗതാഗത തടസം കാരണം ജോലി ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

പെരുന്നാള്‍ കഴിഞ്ഞ ശേഷവും നഗരത്തില്‍ ഗതാഗത തടസം രൂക്ഷമായതോടെയാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തിയത്. നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിംഗും, റോഡരികില്‍ ഗതാഗത തടസം സൃഷ്ടിച്ച് കൊണ്ട് കാറുകളും മറ്റു വാഹനങ്ങളും നിര്‍ത്തിയിടുന്നതും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു എന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്.

കാസര്‍കോട് നഗരത്തില്‍ മാത്രം ആയിരത്തോളം ഓട്ടോറിക്ഷകളാണ് ഉള്ളത്.ഇവരെ ആശ്രയിച്ച് കഴിയുന്നവരെല്ലാം കൃത്യമായ ഓട്ടം ലഭിക്കാതെ പ്രതിസന്ധിയിലാണ്. വാഹനങ്ങളുടെ ലോണും മറ്റ് വീട്ടുചിലവുകള്‍ക്ക് പോലും വരുമാനം ഓട്ടോ റിക്ഷ ഓടിച്ച് കിട്ടുന്നില്ലെന്നാണ് ഓട്ടോറിക്ഷാ
തൊഴിലാളികള്‍ പറയുന്നത്.
കാസര്‍കോട്ടെ ഗതാഗത സ്തംഭനം; ഓട്ടോ റിക്ഷാ തൊഴിലാളികള്‍ 2 മണിക്കൂര്‍ ഓട്ടം നിര്‍ത്തിവെച്ചു

Keywords:  Kasaragod, Kerala, Auto Driver, Traffic-block, Auto Rikshaw employees coordination committee, Traffic-block of Kasaragod town: Auto Rikshaw employees coordination committee protest conducted.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL