വീട്ടില്‍ ഫാന്‍ നന്നാക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു
Jul 30, 2016, 13:24 IST
മഞ്ചേശ്വരം: (www.kasargodvartha.com 30/07/2016) വീട്ടില്‍ ഫാന്‍ നന്നാക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. ബഡാജെ എസ്.എം ക്ഷേത്രത്തിന് സമീപത്തെ ഗുരുരാജ്(20)ആണ് മരിച്ചത്. മംഗളൂരു കോളജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.
പ്ലഗില്‍ കുത്തിയ വയര്‍ സ്വിച്ച് ഓണ്‍ ചെയ്തതറിയാതെ കടിച്ച് മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ദേര്‍ളക്കട്ട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാതാവ് ചന്ദ്രാവതി അസുഖം ബാധിച്ച് കിടപ്പിലാണ്. പിതാവ് നാരായണന് മരപ്പണി എടുത്താണ് കുടുംബം നോക്കിയിരുന്നത്. ഏകസഹോദരന്: ശരത്രാജ്.

Keywords: Kasaragod, Kerala, Manjeshwaram, Deadbody, Death, House, Repairing, Student electrocuted