city-gold-ad-for-blogger
Aster MIMS 10/10/2023

വാങ്ങിയത് പുത്തന്‍ ആക്ടീവ സ്‌കൂട്ടര്‍; വീട്ടിലെത്തിനോക്കിയപ്പോള്‍ തുരുമ്പിച്ച എഞ്ചിന്‍; പരാതിയുമായി ഉപഭോക്താവ് പോലീസില്‍

ബേക്കല്‍: (www.kasargodvartha.com 26/07/2016) കാഞ്ഞങ്ങാട് സൗത്തിലെ ഹോണ്ടാ ഷോറൂമില്‍നിന്നും തിങ്കളാഴ്ച വാങ്ങിയ പുത്തന്‍ ആക്ടീവ സ്‌കൂട്ടര്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ വണ്ടിക്ക് തുരുമ്പിച്ച എഞ്ചിന്‍ കണ്ടെത്തി. സ്‌കൂട്ടറിന്റെ പുറം മോഡിയെല്ലാം പുതുപുത്തനായിരുന്നു. വീട്ടിലെത്തി വണ്ടി കഴുകുമ്പോഴാണ് പിറകിലെ ഭാഗത്തെ എഞ്ചിനില്‍നിന്നും തുരുമ്പിളകിവരുന്നത് കണ്ടത്. ഇതേതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പുതിയ സ്‌കൂട്ടറിലെ എഞ്ചിന്‍ പഴയതാണെന്ന് കണ്ടെത്തിയത്.

പെരിയ ആയംപാറയിലെ ശ്രീധരനാണ് പരാതിയുമായി ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. പോലീസില്‍ പരാതിയുമായി ഉപഭോക്താവ് എത്തിയതിനെതുടര്‍ന്ന് കേസില്ലാതെ പരാതി ഒതുക്കാന്‍ അധികൃതര്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. ബാങ്ക് വായ്പ മുഖേനയാണ് ശ്രീധരന്‍ സ്‌കൂട്ടര്‍ വാങ്ങിയത്.

ഹോണ്ട ഷോറും അധികൃതരുടെ വഞ്ചനയ്‌ക്കെതിരെ നേരത്തെയും പ്രതിഷേധം ശക്തമായിരുന്നു. കാസര്‍കോട്ടും സമാനമായ സംഭവം ഉണ്ടായിരുന്നു. തൃക്കരിപ്പൂരിലെ മരപണിക്കാരനായ മധു റൊക്കം പണംകൊടുത്ത് വാങ്ങിയ പുത്തന്‍ സ്‌കൂട്ടറിന്റെ എഞ്ചിനും പഴഞ്ചനാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

Related News:
ആറ്റുനോറ്റുവാങ്ങിയ പുതുപുത്തന്‍ ആക്ടീവ 3 ജി സ്‌കൂട്ടറിന്റെ എഞ്ചിന്‍ പഴയത്; യുവാവ് നിയമനടപടിക്ക് ഒരുങ്ങുന്നു

വാങ്ങിയത് പുത്തന്‍ ആക്ടീവ സ്‌കൂട്ടര്‍; വീട്ടിലെത്തിനോക്കിയപ്പോള്‍ തുരുമ്പിച്ച എഞ്ചിന്‍; പരാതിയുമായി ഉപഭോക്താവ് പോലീസില്‍

Keywords:  Bekal, Scooter, Kasaragod, Kerala, Old engine for honda scooter, Activa Scooter, Complaint, Police, Engine, Old engine for Honda scooter; complaint lodged

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL