city-gold-ad-for-blogger
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 30/07/2016) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. വിദ്യാനഗര്‍ ചാലക്കുന്നിലെ ഷേഖ് കാമില്‍ (34) ആണ് മുംബൈയില്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞദിവസം ദുബൈയില്‍ നിന്നും മുംബൈയിലെത്തിയ കാമിലിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 2011 ഏപ്രിലിലാണ് കേസിനാസപദമായ സംഭവം നടന്നത്. മിസ്‌കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് കാറില്‍ കൂട്ടിക്കൊണ്ടുപോയി ബദിയഡുക്കയില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ കാമില്‍ ഉള്‍പെടെ മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പോലീസ് കേസെടുത്തതോടെ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു പ്രതി.

പീഡനകേസിന് പുറമെ നിരവധി കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ചാരായ കടത്തുകാരനുമാണ് കാമിലെന്നും പോലീസ് പറഞ്ഞു. 2007 ആഗസ്റ്റ് ആറിന് വിദ്യാനഗറില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ബൊലേറോ കാര്‍ നിര്‍ത്താതെ പോവുകയും പൊലീസ് പിന്തുടര്‍ന്ന് പന്നിപ്പാറയില്‍ വെച്ച് പിടികൂടുകയും 7000 പാക്കറ്റ് ചാരായം കണ്ടെത്തുകയും ചെയ്ത കേസ്, 2008 നവംബര്‍ 16ന് പൊയ്‌നാച്ചി പറമ്പയില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ആള്‍ട്ടോ കാറില്‍ കടത്തിയ 4,800 പാക്കറ്റ് ചാരായം പിടികൂടിയ കേസ് 2009 നവംബര്‍ 13ന് യുവാവിനെ കല്ലുകൊണ്ടു കുത്തിപ്പരിക്കേല്‍പ്പിച്ച കേസ് തുടങ്ങി നിരവധി കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

Keywords:  Kasaragod, Kerala, arrest, Youth, Mumbai, Airport, Molestation, complaint, Investigation, Molestation case accuse arrested.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL