ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിന് 10 വര്‍ഷം തടവ്
Jul 26, 2016, 16:50 IST
കാസര്‍കോട്: (www.kasargodvartha.com 26/07/2016) ഒമ്പതുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ 10 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ബളാല്‍ സ്വദേശിയായ നാല്പതുകാരനെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മകളെ രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിനു ശേഷം സ്കൂളിലെത്തിയ പെണ്‍കുട്ടി വിവരം അധ്യാപികയെ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. അധ്യാപകര്‍ പിന്നീട് വിവരം ചൈല്‍ഡ് അധികൃതരെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അമ്പലത്തറ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. റിമാന്‍ഡിലായിരുന്ന പ്രതി ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ മേലത്ത് ഹാജരായി.

Keywords: Kasaragod, Kerala, Molestation, father, Jail, court, complaint, case, arrest, Molestation: 10 year imprisonment for Accused.