city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ ബെണ്ടിച്ചാല്‍ കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 27/07/2016) ദുബൈയിലേക്ക് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ ബെണ്ടിച്ചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എട്ട് പേരടങ്ങുന്ന സംഘമാണെന്ന് പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചു. അഞ്ച് മാസം മുമ്പ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ബെണ്ടിച്ചാല്‍ സ്വദേശിയായ യുവാവിനെ കഞ്ചാവുമായി കസ്റ്റംസ് അധികൃതര്‍ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബെണ്ടിച്ചാലിലെ ഒരു സംഘം ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഗള്‍ഫിലേക്ക് കഞ്ചാവ് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ബെണ്ടിച്ചാല്‍ സ്വദേശിയായ ഉമര്‍ ഫാറൂഖ് (29) ഉള്‍പെടെയുള്ള സംഘം പോലീസ് പിടിയിലായത്.

എന്നാല്‍ സൂത്രധാരനായ ഉമര്‍ ഫാറൂഖ് പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉമര്‍ ഫാറൂഖ് മൂന്ന് തവണ അടുത്തടുത്ത ദിവസങ്ങളിലായി ദുബൈയിലേക്ക് പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് തവണയും ഫാറൂഖ് ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ബേക്കല്‍ സ്വദേശികളായ ചിലര്‍ക്കും കഞ്ചാവ് കടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ മുന്നാട് സ്വദേശി അസീസും (29) കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് വിവരം. ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ വേരോടെ പിഴുതെറിയുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പോലീസ് നടത്തിവരുന്നത്. ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന് പിന്നാലെ കാസര്‍കോട്ട് രണ്ടംഗ സംഘവും കഴിഞ്ഞ ദിവസം കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ പിടിയിലായിരുന്നു. എല്ലാ സംഘത്തിനും പിന്നില്‍ ഒരു 'ബോസ്' പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ 'ബോസ്' ആരാണെന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഗള്‍ഫിലും കഞ്ചാവ് മാഫിയ സംഘത്തിന് വലിയ വേരുകളുണ്ട്. ഉമര്‍ ഫാറൂഖ് പിടിയിലായാല്‍ ഒരുപക്ഷേ കഞ്ചാവ് കടത്ത് സംഘത്തിന്റെ 'ബോസിനെ' പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് വിശ്വസിക്കുന്നത്. രക്ഷപ്പെട്ട ഉമര്‍ ഫാറൂഖിന് വേണ്ടി വ്യാപകമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് സംഘത്തിന് പിന്നാലെയുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവരെല്ലാം കഞ്ചാവ് കടത്തുന്നതിന്റെ ഇടനിലക്കാരാണെന്നാണ് സൂചന. ഗള്‍ഫിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയാല്‍ വന്‍ തുകയാണ് കാരിയര്‍മാര്‍ക്ക് ലഭിക്കുന്നത്.

Related News: ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍; സൂത്രധാരന്‍ പോലീസിനെ വെട്ടിച്ച് കടന്നു

ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ ബെണ്ടിച്ചാല്‍ കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പോലീസ്


Keywords : Kasaragod, Ganja seized, Police, Investigation, Gulf, Accuse, Case, Bendichal.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL