city-gold-ad-for-blogger
Aster MIMS 10/10/2023

ഉപഭോക്താക്കള്‍ അറിയാതെ ഗ്യാസ് ഏജന്‍സി അടച്ചുപൂട്ടി; 13 തൊഴിലാളികള്‍ വഴിയാധാരമായി

കളനാട്: (www.kasargodvartha.com 26/07/2016) കളനാട് പ്രവര്‍ത്തിക്കുന്ന എച്ച് പി ഗ്യാസ് ഏജന്‍സി ഉപഭോക്താക്കള്‍ അറിയാതെ അടച്ചുപൂട്ടിയതായി പരാതി. 13 ഓളം തൊഴിലാളികളും ഇതേ തുടര്‍ന്ന് വഴിയാധാരമായി. 15 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച എച്ച് പി ഗ്യാസ് ഏജന്‍സിയാണ് ഒരു സുപ്രഭാതത്തില്‍ പൊടുന്നനെ അടച്ചുപൂട്ടിയത്.  www.kasargodvartha.com

കാസര്‍കോട് ചളിയങ്കോട് സ്വദേശി രവീന്ദ്രന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലാണ് ഗ്യാസ് ഏജന്‍സി പ്രവര്‍ത്തിച്ചുവന്നത്. ഏജന്‍സിയുടെ ഗോഡൗണ്‍ മേല്‍പറമ്പിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഈ ഗോഡൗണ്‍ ഉള്‍പെടെയുള്ള സ്ഥലം ഒന്നര വര്‍ഷം മുമ്പ് മറ്റൊരാള്‍ക്ക് വില്‍പന നടത്തിയിരുന്നു.  www.kasargodvartha.com ഇതിനു ശേഷം ഗോഡൗണ്‍ ഒഴിയാന്‍ പുതിയ സ്ഥലഉടമ ഗ്യാസ് ഏജന്‍സി ഉടമയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മുമ്പു തന്നെ ഗ്യാസ് ഏജന്‍സിക്ക് പുതിയ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനായി ചട്ടഞ്ചാല്‍ മണ്ടലിപ്പാറയില്‍ സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ഗോഡൗണ്‍ നിര്‍മ്മിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഗ്യാസ് ഏജന്‍സി അടച്ചുപൂട്ടിയത്.

ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഗ്യാസ് ഏജന്‍സി അടച്ചുപൂട്ടിയ കാര്യം അറിഞ്ഞിട്ടില്ല. നിരവധിപേര്‍ ഇപ്പോഴും കളനാട്ടെ ഓഫീസിലെത്തി തിരിച്ചുപോവുകയാണ് ചെയ്യുന്നത്. കുണ്ടംകുഴി അടക്കമുള്ള മലയോര പ്രദേശങ്ങള്‍  www.kasargodvartha.com വരെ ഉദുമ ഗ്യാസ് ഏജന്‍സിയുടെ പരിധിയിലായിരുന്നു. ഇപ്പോള്‍ ഗ്യാസ് ഏജന്‍സിയിലെ ഉപഭോക്താക്കളെ ഉദുമ, കുണ്ടംകുഴി, കാസര്‍കോട് എന്നീ ഏജന്‍സികള്‍ക്ക് വിഭജിച്ച് കൊടുത്തിരിക്കുകയാണ്. കുണ്ടംകുഴി ഗ്യാസ്ഏജന്‍സി അധികൃതര്‍ മാത്രം ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ അറിയാതെ ഗ്യാസ് ഏജന്‍സി അടച്ചുപൂട്ടി; 13 തൊഴിലാളികള്‍ വഴിയാധാരമായി

Keywords:  Kalanad, Kasaragod, Kerala, Gas, Gas cylinder, Employees, Closed, Office, Gas Agency Office, Kalanad Gas agency office, Kalanad Gas Agency shut down.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL