city-gold-ad-for-blogger
Aster MIMS 10/10/2023

പണം, മദ്യം, ഭരണ സ്വാധീനം; ഇടത് - വലത് നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു- അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 27/07/2016) ഭരണ സ്വാധീനം ഉപയോഗിച്ചും പണവും മദ്യവും ഒഴുക്കിയും ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടത് - വലത് മുന്നണികള്‍ ശ്രമിക്കുന്നുവെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. പരാജയ ഭീതി മൂലം മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിന് എതിരായ പ്രവര്‍ത്തനങ്ങള്‍ ഇരുമുന്നണികളും നടത്തുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു ചേര്‍ത്ത ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത് ജനാധിപത്യത്തെയും മറ്റ് അംഗങ്ങളെയും അവഹേളിക്കുന്നതിന് തുല്യമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ച യോഗത്തില്‍ നിന്ന് അദ്ദേഹം തന്നെ വിട്ടു നിന്നത് ഈ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. യോഗത്തില്‍ വരാതെ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണവും വാര്‍ത്താ സമ്മേളനങ്ങളുമായി നടക്കുകയും മറ്റ് അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള ജനാധിപത്യ അവകാശം നിഷേധിക്കുകയുമാണ് പ്രസിഡണ്ട് ചെയ്തത്.

ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനായി വോട്ടര്‍മാര്‍ക്കിടയില്‍ മദ്യവും പണവും ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് വലത് മുന്നണികളുടെ ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറും കൂട്ടുനില്‍ക്കുകയാണ്. ഉദുമയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ യു ഡി എഫിനും, എല്‍ ഡി എഫിനും അധികാരം ലഭിക്കില്ലെന്ന് അവരുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിധിയെഴുതി കഴിഞ്ഞിരിക്കുകയാണ്. നിര്‍ഭയവും, നിഷ്പക്ഷവുമായി വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

പണം, മദ്യം, ഭരണ സ്വാധീനം; ഇടത് - വലത് നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു- അഡ്വ. കെ ശ്രീകാന്ത്

Keywords : Election 2016, Udma, LDF, UDF, BJP, Adv.Srikanth, Kasaragod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL