Join Whatsapp Group. Join now!
Aster MIMS 10/10/2023

പാമ്പുകള്‍ക്ക് മുത്തം കൊടുക്കുന്നതിന്റെ രഹസ്യം അങ്ങിനെ പരസ്യമായി

പാമ്പുകള്‍ക്ക് മുത്തം കൊടുക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സര്‍പ ഗവേഷകനായ മവീഷ് കുമാര്‍. ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ കുട്ടികള്‍ക്ക് മുമ്പില്‍ പാമ്പുകളും Paravanadukkam, Class, Inauguration, Snake, Students, Kasaragod, Kiss
പരവനടുക്കം: (www.kasargodvartha.com 18/07/2016) പാമ്പുകള്‍ക്ക് മുത്തം കൊടുക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സര്‍പ ഗവേഷകനായ മവീഷ് കുമാര്‍. ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ കുട്ടികള്‍ക്ക് മുമ്പില്‍ പാമ്പുകളും പരിസ്ഥിതിയും എന്ന വിഷയത്തില്‍ നടത്തിയ സോദാഹരണ ക്ലാസിലാണ് മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.

പാമ്പുകള്‍ക്ക് ഒരു സമയം ഒരു കാര്യത്തില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അതു മുതലെടുത്താണ് പാമ്പുകളെ പിടിക്കാനും അവയോട് ഇടപെടാനും സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധയിനം പാമ്പുകളെക്കുറിച്ചും അവയുടെ ജീവിത രീതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കുട്ടികള്‍ അത്ഭുതത്തോടെയാണ് ഗ്രഹിച്ചത്.

വന്യജീവികളോടുള്ള തെറ്റായ മനോഭാവം അകറ്റുന്നതിനും, അവയോട് ശാസ്ത്രീയമായി ഇടപെടേണ്ടതെങ്ങനെയെന്നും ബോധവത്കരണം നടത്താനും ഈ പരിപാടിയിലൂടെ സാധിച്ചു. ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ചര്‍ ജി പ്രദീപ് ഉദ്ഘാടനം ചെയതു. റെസ്‌ക്യു കോഡിനേറ്റര്‍ സന്തോഷ് കെ ടി സംബന്ധിച്ചു. സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


Keywords: Paravanadukkam, Class, Inauguration, Snake, Students, Kasaragod, Kiss, How to kiss snake; Secret revealed.