city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ വ്യാജപാസ്‌പോര്‍ട്ട് കേസിലെ പ്രതി അന്തുമായിന്‍ അനുജന്‍ വ്യാജഡോക്ടര്‍ അന്തുക്കയെക്കാള്‍ വലിയ തട്ടിപ്പുകാരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 25/7/2016) കാഞ്ഞങ്ങാട്ട് വ്യാജപാസ്‌പോര്‍ട്ടും വ്യാജമാരേജ് സര്‍ട്ടിഫിക്കറ്റും വ്യാജആധാര്‍ കാര്‍ഡും ഉണ്ടാക്കി നല്‍കുന്ന കാഞ്ഞങ്ങാട് ന്യൂ വേള്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ കൊളവയലിലെ അന്തുമായിന്‍ എന്ന അബ്ദുര്‍ റഹ്മാന്‍ (52) അനുജന്‍ വ്യാജഡോക്ടര്‍ അന്തുക്കയേക്കാള്‍ വലിയ തട്ടിപ്പുകാരനാണെന്ന് പോലീസ് പറഞ്ഞു. ഡോക്ടര്‍ ചമഞ്ഞ് പുലര്‍ കാലങ്ങളില്‍ വിവിധ ആശുപത്രികളിലെത്തി യുവതികളെമാത്രം പരിശോധിക്കുന്നതിലൂടെയാണ് അബ്ദുര്‍ റഹ്മാന്റെ അനുജന്‍ അന്തുക്ക കുപ്രസിദ്ധനായത്. എന്നാല്‍ ഇപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി തരികിടകാട്ടിയാണ് അബ്ദുര്‍ റഹ്മാനും കുപ്രസിദ്ധനായിരിക്കുന്നത്.

ന്യൂ വേള്‍ഡ് ട്രാവല്‍ ഏജന്‍സി കേന്ദ്രീകരിച്ച് വലിയ തട്ടിപ്പുകളാണ് നടന്നുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കാടങ്കോട്ടെ യൂസഫ് എന്ന മധ്യവയസ്‌ക്കന്‍ വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കാന്‍ ഒത്താശചെയ്തതിന്റെ പേരിലാണ് അബ്ദുര്‍ റഹ്മാന്റെ കാഞ്ഞങ്ങാട്ടെ ട്രാവല്‍ ഏജന്‍സിയില്‍ റെയ്ഡ് നടത്തിയത്. യൂസഫിന് വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിനല്‍കിയത് ന്യൂ വേള്‍ഡ് ട്രാവല്‍ ഏജന്റില്‍നിന്നാണെന്ന് പ്രതി യൂസഫ് മൊഴിനല്‍കിയതോടെയാണ് ചന്തേര എസ് ഐ അനൂപ് കുമാര്‍, അഡീഷണല്‍ എസ് ഐ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രാവല്‍ ഏജന്‍സിയില്‍ പരിശോധനയ്‌ക്കെത്തിയത്.

പരിശോധനയില്‍ വിവധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ 35 വ്യാജ പാസ്‌പോര്‍ട്ടും നിരവധി മാരേജ് സര്‍ട്ടിഫിക്കറ്റുകളും ഇത് ഉണ്ടാക്കുന്നതിനുള്ള ഫോർമാറ്റും സീലുകളും മറ്റും പോലീസ് പിടിച്ചെടുത്തു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കുന്ന കംപ്യൂട്ടറുകളും പ്രിന്ററുകളുമുള്‍പെടെ നിരവധി സാധനങ്ങളാണ് ഇവിടെനിന്നും പോലീസ് പിടിച്ചെടുത്തത്. പോലീസ് റെയ്ഡിനെത്തിയ വിവരം മണത്തറിഞ്ഞതോടെ അന്തുമായിന്‍ നാടകീയമായി മുങ്ങി. ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമംതുടങ്ങിയിട്ടുണ്ടെന്ന് പോലീസിന് വിവിരം ലഭിച്ചിട്ടുണ്ട്. ന്യൂ വേള്‍ഡ് ട്രാവല്‍ ഏജന്‍സിയില്‍നിന്നും എത്രപേര്‍ വ്യാജ പാസ്‌പോര്‍ട്ടുകളും വ്യാജ സര്‍ഫിക്കറ്റും ഉണ്ടാക്കിയിട്ടുണ്ടെന്ന് പോലീസ് പരിശോധിച്ചുവരകയാണ്.

അന്തുമായിന്‍ വര്‍ഷങ്ങളായി ഈ പണി തുടങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതിനിടെ ചന്തേര പോലീസ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റുചെയ്ത യൂസഫിനെ പോലീസ് ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്തുമായിന്‍ പിടിയിലായാല്‍ മാത്രമേ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരികയുള്ളുവെന്നാണ് പോലീസ് പറയുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് പോലീസ് വ്യാജ പാസ്‌പോര്‍ട്ട് ഉള്‍പെടെയുള്ള തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്നത്. നേരത്തെ പോലീസ് പിടികൂടിയ കാഞ്ഞങ്ങാട്ടെ 200ല്‍ അധികം വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പുകേസിലും അന്തുമായിന്‍ പ്രതിയായിരുന്നു. അന്ന് അഞ്ച് കേസുകളില്‍ പ്രതിയായ അന്തുമായിന്‍ അറസ്റ്റിലായി മാസങ്ങളോളം റിമാന്‍ഡിലായിരുന്നു. ഹൈക്കോടതിയില്‍നിന്നും മുന്‍കൂര്‍ ജാമ്യംനേടിയാണ് പുറത്തിറങ്ങിയത്. ഈ കേസില്‍ പോലീസുകാര്‍ ഉള്‍പെടെയുള്ളവര്‍ പ്രതികളായിരുന്നു. ഈ കേസ് ഇപ്പോള്‍ ഇന്റേര്‍ണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ എസ് ഐ ടി) ആണ് അന്വേഷിക്കുന്നത്.
കാഞ്ഞങ്ങാട്ടെ വ്യാജപാസ്‌പോര്‍ട്ട് കേസിലെ പ്രതി അന്തുമായിന്‍ അനുജന്‍ വ്യാജഡോക്ടര്‍ അന്തുക്കയെക്കാള്‍ വലിയ തട്ടിപ്പുകാരന്‍

കാഞ്ഞങ്ങാട്ടെ വ്യാജപാസ്‌പോര്‍ട്ട് കേസിലെ പ്രതി അന്തുമായിന്‍ അനുജന്‍ വ്യാജഡോക്ടര്‍ അന്തുക്കയെക്കാള്‍ വലിയ തട്ടിപ്പുകാരന്‍

Related News:
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പാസ്‌പോര്‍ട്ട് നേടിയ ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍
Keywords:  Kanhangad, Cheating, Fake passport, Case, Police, Kasaragod, Kerala, Fake Certificate, Abdul Rahman, Andumain, Fake passport case: Police search for accused

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL