Join Whatsapp Group. Join now!
Aster MIMS 10/10/2023

അതിവേഗ റെയില്‍പാത: കാസര്‍കോടിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗ് ധര്‍ണ നടത്തി

അതിവേഗ റെയില്‍ സാധ്യതാ പഠനത്തില്‍ നിന്നും കാസര്‍കോടിനെ ഒഴിവാക്കപ്പെട്ട തീരുമാനം പുനപരിശോധിച്ച് കാസര്‍കോടിനെ കൂടി ഉള്‍പെടുത്തി മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ട് Kasaragod, Muslim-league, Dharna, Inauguration, Railway, Protest, High Speed Rail
കാസര്‍കോട്: (www.kasargodvartha.com 26/07/2016) അതിവേഗ റെയില്‍ സാധ്യതാ പഠനത്തില്‍ നിന്നും കാസര്‍കോടിനെ ഒഴിവാക്കപ്പെട്ട തീരുമാനം പുനപരിശോധിച്ച് കാസര്‍കോടിനെ കൂടി ഉള്‍പെടുത്തി മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റയില്‍വേ സ്‌റ്റേഷനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡണ്ട് എല്‍ എ മഹ് മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലയോടുള്ള റയില്‍വേ അവഗണന അവസാനിപ്പിക്കുക, ദീര്‍ഘദൂര ട്രെയിനുകളായ രാജധാനി എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എക്‌സ്പ്രസ്, എറണാകുളം ലോകമാന്യതിലക് എക്‌സ്പ്രസ്, ദാദര്‍തിരുനല്‍വേലി എക്‌സ്പ്രസ്, ബീക്കാനീര്‍ - കോയമ്പത്തൂര്‍ എക്‌സ്പ്രസ് എന്നിവയ്ക്ക് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കുക, പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കാസര്‍കോട് അനുവദിക്കുക, കേന്ദ്ര സര്‍വകലാശാലാനുബന്ധ മെഡിക്കല്‍, ലോ കോളജുകള്‍ ഉടന്‍ യഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു.

ജനറല്‍ സെക്രട്ടറി എ എ ജലീല്‍ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ സി ടി അഹ് മദ് അലി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ അബ്ദുര്‍ റഹ് മാന്‍, ടി ഇ അബ്ദുല്ല, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം കടവത്ത്, ഇ അബൂബക്കര്‍, പി അബ്ദുര്‍ റഹ് മാന്‍ ഹാജി, മാഹിന്‍ കേളോട്ട്, ഹാഷിം ബംബ്രാണി, കെ പി മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. എ എം കടവത്ത്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അഷ്‌റഫ് ഇടനീര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, നവാസ് കുഞ്ചാര്‍, അനസ് എതിര്‍ത്തോട്, അഡ്വ. ഫൈസല്‍, ഇ ആര്‍ ഹമീദ്, അബ്ദുല്ല ഹാജി കനിയടുക്കം, മുഹമ്മദ് പഠാങ്ങ്, മുത്തലി പാറക്കെട്ട്, അഡ്വ. വി എം മുനീര്‍, ബീഫാത്വിമ ഇബ്രാഹിം, ഷാഹിന സലീം, കെ ബി കുഞ്ഞാമു, ടി എം ഇഖ്ബാല്‍, ഹാരിസ് ചൂരി, എ എസ് അഹ് മദ് മാന്യ, അഡ്വ. കാസിം അന്നടുക്ക, ബദ്‌റുദ്ദീന്‍ താസിം, എസ് കെ അബ്ബാസ് അലി, ഇബ്രാഹിം നാട്ടക്കല്‍, മൂസ ബി ചെര്‍ക്കള, സി ബി ഹാജി ചെങ്കള എന്നിവര്‍ സംബന്ധിച്ചു.

Express railway line: Muslim League Dharna conducted

Keywords: Kasaragod, Muslim-league, Dharna, Inauguration, Railway, Protest, High Speed Rail.