city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ പുനരാരംഭിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 30/07/2016) 2012 മുതല്‍ നിര്‍ത്തിവച്ച റീസര്‍വേ നടപടികള്‍ പുനരാരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്‌ട്രേറ്റില്‍ സര്‍വേയും ഭൂരേഖയും വകുപ്പിന്റെ ജില്ലാ ഡിജിറ്റൈസേഷന്‍ സെന്ററിന്റെയും ഇ രേഖ വെബ് പോര്‍ട്ടലിന്റെയും മാപ്പ് മൈഹോം മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 881 വില്ലേജുകളുടെ റിസര്‍വേയാണ് ഇതുവരെയായി പൂര്‍ത്തിയായിട്ടുള്ളത്. ബാക്കിയുള്ള 783 വില്ലേജുകളുടെ റീസര്‍വെ കൂടി ഉടന്‍ പൂര്‍ത്തിയാക്കണം. കാലം മാറുന്നതിനനുസരിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് റീസര്‍വെ ചെയ്യാനെടുക്കുന്ന കാലദൈര്‍ഘ്യം കുറയ്ക്കും. സര്‍വെ ചെയ്ത സ്ഥലത്തെ പരാതികള്‍ പരിഹരിച്ച് വരികയാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കും. വീട്ടിലിരുന്ന് ഒരു ഓഫീസിലും കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സര്‍വേ വകുപ്പ് തയ്യാറാക്കിയ സാങ്കേതികവിദ്യയിലൂടെ സേവനങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കും. പരാതി പരിഹാരസെല്ലിലൂടെ ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

കലക്ടറേറ്റ് മിനികോണ്‍ഫറന്‍സ്ഹാളില്‍ നടന്ന യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ്, എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍, സബ് കളക്ടര്‍ മൃണ്‍മയി ജോഷി, മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലിം, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സെമീറ, ചെങ്കള പഞ്ചായത്ത് അംഗം വി സദാനന്ദന്‍, സര്‍വ്വെയും ഭൂരേഖയും വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഇ ആര്‍ ശോഭന, എ ഡി എം കെ അംബുജാക്ഷന്‍, ഡെപ്യുട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്‍, ഡോ. പി കെ ജയശ്രീ, സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ആര്‍ പുഷ്പ, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപന്‍ മിന്നാടന്‍, സംസ്ഥാന ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് മാനേജര്‍ ബിനിഷ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി സ്വാഗതവും സര്‍വ്വെ ജോ. ഡയറക്ടര്‍ കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ പുനരാരംഭിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

Keywords : Minister, Inauguration, Programme, Kasaragod, Revenue Minister E Chandrashekaran.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL