Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് ഫേസ്ബുക്കില്‍ ഭീഷണി സന്ദേശം; യുവാവിനെതിരെ കേസ്

ഫേസ്ബുക്ക് വഴി ഭീഷണി മുഴക്കിയെന്ന എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചെര്‍ക്കളയിലെ ഇര്‍ഷാദ് എം N.A.Nellikunnu, MLA, Complaint, Case, Investigation, Kasaragod, Threatening
കാസര്‍കോട്: (www.kasargodvartha.com 30/07/2016) ഫേസ്ബുക്ക് വഴി ഭീഷണി മുഴക്കിയെന്ന എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചെര്‍ക്കളയിലെ ഇര്‍ഷാദ് എം ഹുസൈനെതിരെയാണ് കേസ്.

സുധീര്‍ മോണപ്പ സുവര്‍ണ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി നിരന്തരം ഭീഷണി സന്ദേശവും അശ്ലീല സന്ദേശവും അയക്കുന്നുവെന്നായിരുന്നു എം എല്‍ എ ഡി ജി പിക്ക് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് കേസ് കാസര്‍കോട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇര്‍ഷാദാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമായത്. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

Defamation case against youth

Keywords: N.A.Nellikunnu, MLA, Complaint, Case, Investigation, Kasaragod, Threatening, Defamation case against youth.