city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ രണ്ടായിരത്തോളം വോട്ടുകള്‍ എല്‍ ഡി എഫിന് മറിച്ചുനല്‍കിയെന്ന് ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: (www.kasargodvartha.com 29/07/2016) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫും ബി ജെ പിയും രഹസ്യധാരണയുണ്ടാക്കിയെന്നതിന് തെളിവാണ് വോട്ടെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് നാഷണല്‍ മിഷന്റെ ദേശീയകണ്‍വെന്‍ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ബി ജെ പിക്ക് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെക്കാള്‍ ഇക്കുറി ഉദുമ ഡിവിഷനില്‍ രണ്ടായിരത്തിന്റെ വോട്ടുകള്‍ കുറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ഈ വോട്ടുകളെല്ലാം പോയത് എല്‍ ഡി എഫിനാണ്. സി പി എമ്മും ബി ജെ പിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ബി ജെ പിയുമായി വോട്ടുധാരണയുണ്ടാക്കിയ എല്‍ ഡി എഫിനെ പരാജയപ്പെടുത്തി എന്നിടത്താണ് യു ഡി എഫിന്റെ വിജയത്തിന് തിളക്കം കൂടുന്നതെന്ന് ചെര്‍ക്കളം പറഞ്ഞു.
ഉദുമ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ രണ്ടായിരത്തോളം വോട്ടുകള്‍ എല്‍ ഡി എഫിന് മറിച്ചുനല്‍കിയെന്ന് ചെര്‍ക്കളം അബ്ദുല്ല

Also Read:
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് നാഷണല്‍ മിഷന്‍: ദേശീയ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Keywords:  Kasaragod, Kerala, LDF, UDF, BJP, by-election, Uduma, Cherkalam Abdulla, Cherkalam Abdulla alleges LDF has vote deal with BJP.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL