പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പോലീസിനെ കണ്ട് ഓടിയ യുവാവ് വീണ് കാലൊടിഞ്ഞു
Jul 30, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 30/07/2016) പ്രതിയെ തിരഞ്ഞെത്തിയ പോലീസിനെ കണ്ട് ഓടിയ യുവാവ് വീണ് കാലൊടിഞ്ഞു. ബേര്‍ക്കയിലെ അബൂബക്കര്‍ സിദ്ദീഖി(30)നാണ് ഓടുന്നതിനിടെ വീണു പരിക്കേറ്റത്. സിദ്ദീഖിനെ പോലീസുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സിദ്ദീഖിനെ തിരഞ്ഞ് വീട്ടിലെത്തിയ പോലീസിനെ കണ്ട് ഓടുകയായിരുന്നു. ഇതിനിടെയാണ് വീണ് കാലൊടിഞ്ഞത്.
ചെര്‍ക്കളയില്‍ വെച്ച് പൊതുമരാമത്ത് അസി. എഞ്ചിനീയറെ അക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് സിദ്ദീഖിനെ അന്വേഷിച്ചുവരികയായിരുന്നു. മുമ്പ് രണ്ടു തവണ പോലീസ് വീട്ടിലെത്തിയെങ്കിലും സിദ്ദീഖിനെ പിടികൂടാനായില്ല. വെള്ളിയാഴ്ച വീണ്ടും വീട്ടിലെത്തിയപ്പോള്‍ സിദ്ദീഖ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
കേസില്‍ പ്രതിയായ മറ്റൊരു യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.