city-gold-ad-for-blogger
Aster MIMS 10/10/2023

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ കാസര്‍കോട്ട് പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 30/07/2016) കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ യു ഡബ്ല്യു ജെയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ കെ യു ഡബ്ല്യു ജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നും മാധ്യമ പ്രവര്‍ത്തകര്‍ വായ മൂടി കെട്ടി നടത്തിയ പ്രതിഷേധറാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹെഡ് പോസ്‌റ്റോഫീസ് പരിസരത്ത് സമാപിച്ചു.

തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി എ ഷാഫി, ട്രഷറര്‍ വിനോദ് പായം പ്രസംഗിച്ചു.

പ്രകടനത്തിന് അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, മുഹമ്മദ് ഹാഷിം, ശ്രീധരന്‍ പുതുക്കുന്ന്, ദേവദാസ് പാറക്കട്ട, രാജേഷ് ഓട്ടമല, ഷൈജു പിലാത്തറ, നാരായണന്‍ കരിച്ചേരി, ഷാഫി തെരുവത്ത്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, കെ വി പത്‌മേഷ്, അഷ്‌റഫ് കൈന്താര്‍, സുബൈര്‍ പള്ളിക്കാല്‍, രാജേഷ് മാങ്ങാട്, പ്രദീപ് നാരായണന്‍, അശോകന്‍, രഞ്ജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ കാസര്‍കോട്ട് പ്രതിഷേധം

Keywords : KUWJ, Protest, Kozhikode, Kasaragod, Inauguration, Police.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL