Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഹമ്മദ് റഫിയുടെ ഈരടികളുമായി ശ്രോതാക്കളുടെ മനം കവര്‍ന്ന ബഷീര്‍ ഉദാരമതികളുടെ കനിവ് തേടുന്നു

ഒരുകാലത്ത് ഹിന്ദി ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങളുമായി സ്റ്റേജ് പരിപാടികളിലും കല്യാണ വീടുകളിലും ശ്രോതാക്കളുടെ മനം കവര്‍ന്ന തളങ്കര സ്വദേശിയായ helping hands, Needs help, kasaragod, Kerala, Alampady, Singer, Abdul Basheer ARD, Account, Share if you care.
ആലംപാടി: (www.kasargodvartha.com 26.07.2016) ഒരുകാലത്ത് മുഹമ്മദ് റഫി, മുകേഷ്, ലത മങ്കേഷ്‌കര്‍, ജയചന്ദ്രന്‍ തുടങ്ങിയവരുടെ ഗാനങ്ങളുമായി സ്‌റ്റേജ് പരിപാടികളിലും കല്യാണ വീടുകളിലും ശ്രോതാക്കളുടെ മനം കവര്‍ന്ന തളങ്കര സ്വദേശിയായ എ ആര്‍ പി അബ്ദുല്‍ ബഷീര്‍ (53) ഉദാരമതികളുടെ കനിവ് തേടുന്നു. വയറ്റില്‍ ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലാണ് ഈ ഗായകന്‍.

തളങ്കരയില്‍ വളര്‍ന്ന ബഷീറിന് കുടുംബ സ്വത്തുകള്‍ ഓഹരിയായപ്പോള്‍ കിട്ടിയ എട്ട് ലക്ഷം രൂപ ഉപയോഗിച്ച് ആലംപാടി റഹ് മാനിയ നഗര്‍ മിനി എസ്‌റ്റേറ്റിന് പിറകില്‍ ആറ് സെന്റ് സ്ഥലവും പഴകിയ ഓട് മേഞ്ഞ വീടും വാങ്ങിയിരുന്നു. എന്നാല്‍ വളരെ വൈകിയാണ് താന്‍ ഭൂമാഫിയയാല്‍ വഞ്ചിക്കപ്പെട്ട വിവരം ബഷീര്‍ അറിഞ്ഞത്. പോക്കുവരവോ, പട്ടയമോ ഇല്ലാത്ത ഭൂമിയാണ് തനിക്ക് ലഭിച്ചതെന്ന് ഓര്‍ത്ത് ഉണ്ടായ മനോവിഷമമാണ് ബഷീറിന്റെ ജീവിതം തകര്‍ത്തത്.

ഒരു വര്‍ഷം മുമ്പ് ആ വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂരയുടെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നതോടെ താല്‍ക്കാലിക അറ്റകുറ്റ പണി ചെയ്ത് ഇടിഞ്ഞു പൊളിയാറായ വീട്ടില്‍ കഴിയുകയാണ് ബഷീറും കുടുംബവും. വീടിന്റെ പണി ഒരുവിധം ശരിയാക്കിയപ്പോഴാണ് വയറ്റില്‍ മാരകമായ അസുഖം പിടിപെട്ട കാര്യം അറിഞ്ഞത്. ഡോക്ടര്‍മാര്‍ക്ക് തന്നെ രോഗമെന്തെന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് ഡോക്ടര്‍മാരെ കണ്ടത്. വിദഗ്ധരായ ഡോക്ടര്‍മാരെ സമീപിക്കാന്‍ സാമ്പത്തിക പ്രയാസം കാരണം സാധിച്ചിട്ടില്ല.

മക്കളുടെ വിദ്യാഭ്യാസ ചെലവും വീട്ടുചെലവും എല്ലാം കൂടിയാകുമ്പോള്‍ ബഷീര്‍ തളര്‍ന്നു പോകുന്നു. ലഹരിക്കെതിരെ പ്രചരണം നടത്തിയതിന് മര്‍ദനത്തിന് ഇരയായ ആളാണ് ബഷീര്‍. സംഗീതത്തില്‍ ഏറെ തല്‍പരനായ ബഷീര്‍ വേദന മറക്കാന്‍ ഗിത്താറും, വീണയും, സിത്താറും നിര്‍മിക്കുകയാണ്.

ഉദാരമതികളുടെ സഹായം ഉണ്ടായാല്‍ മാത്രമേ ബഷീറിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ബഷീറിനെ സഹായിക്കുന്നതിനായി നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ കാസര്‍കോട് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

Abdul Basheer ARP
Ph: 9746132235
Account No. 851410110002446
IFSC Code: BK1D0008514
Bank of India, Kasaragod Branch.



ARP Abdul Basheer needs your help

Keywords: helping hands, Needs help, kasaragod, Kerala, Alampady, Singer, Abdul Basheer ARD, Account, Share if you care, ARP Abdul Basheer needs your help.