Join Whatsapp Group. Join now!
Aster MIMS 10/10/2023

ബന്തിയോട്ട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു വയസുകാരി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബന്തിയോട് ദേശീയപാതയില്‍ ഇന്നോവ കാറും രണ്ട് ഓട്ടോറിക്ഷകളും മറ്റൊരു കാറും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. ബന്തിയോട് അടുക്കയിലെ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്Kasaragod, Kerala, Bandiyod, Death, Accidental-Death, Car, Auto-rickshaw,
ബന്തിയോട്: (www.kasargodvartha.com 26/07/2016) ബന്തിയോട് ദേശീയപാതയില്‍ ഇന്നോവ കാറും രണ്ട് ഓട്ടോറിക്ഷകളും മറ്റൊരു കാറും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. മൊഗ്രാല്‍ കടവത്തെ അഷ്‌റഫ് - സെമീറ ദമ്പതികളുടെ മകള്‍ നിഹാലയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ബന്തിയോട് ദേശീയപാതയിലെ ദര്‍ഗയ്ക്ക് മുന്നിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മംഗളൂരുവിലെയും ഉപ്പളയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും ബന്തിയോട് നിന്നും ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് ആദ്യം കൂട്ടിയിടിച്ചത്.

പിന്നീട് മറ്റു വാഹനങ്ങളും പിന്നാലെ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഓട്ടോയിലുണ്ടായിരുന്ന നിഹാലയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

Kasaragod, Kerala, Bandiyod, Death, Accidental-Death, Car, Auto-rickshaw, Accident in Bandiyod: 4 year old dies.

Keywords: Kasaragod, Kerala, Bandiyod, Death, Accidental-Death, Car, Auto-rickshaw, Accident in Bandiyod: 4 year old dies.