ഒരുമിച്ച് ആത്മഹത്യ ചെയ്യാനെത്തിയ കമിതാക്കളില്‍ യുവാവ് പിന്മാറി; ട്രെയിനിടിച്ച് യുവതിക്ക് ഗുരുതരം
Jun 24, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 24/06/2016) ഒരുമിച്ച് ആത്മഹത്യ ചെയ്യാനെത്തിയ കമിതാക്കളില്‍ യുവാവ് പിന്മാറി. ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ നില അതീവഗുരുതരം. ഉപ്പള ഐല റെയില്‍വെ ഗേറ്റിന് സമീപത്ത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനാണ് യുവാവും യുവതിയും എത്തിയത്. യുവതി ചാടിയപ്പോള്‍ കാമുകന് ഭയന്ന് പിന്മാറുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ കടന്നുപോയ ചരക്ക് വണ്ടിയിലെ ലോക്കോ പൈലറ്റാണ് യുവതി ട്രെയിനിന് മുന്നില്‍ ചാടിയ വിവരം റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. റെയില്‍വേ സ്റ്റേഷന് അധികൃതര്‍ മഞ്ചേശ്വരം പൊലീസിന് വിവരം നല്കി. പൊലീസ് റെയില്‍വേ ട്രാക്കിലെത്തുമ്പോഴേക്കും ചിലര്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ഏത് ആശുപത്രിയിലാണെന്ന് പൊലീസിന് അറിയാനും കഴിഞ്ഞില്ല.
കാമുകി ട്രെയിനിന് മുന്നിലേക്ക് ചാടുമ്പോള്‍ തീരുമാനം മാറ്റി കാമുകന് യുവതി ചാടുമ്പോള്‍ പിറകോട്ട് പിടിച്ചുവലിച്ചിരുന്നു.
Keywords: Kasaragod, Kerala, Train, suicide-attempt, hospital, Injured, Youth, Couples, Train hits, Treatment, Police, Information, Suicide attempt: woman hospitalized.