city-gold-ad-for-blogger
Aster MIMS 10/10/2023

കുമ്പള പേരാല്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ജനരോഷമുയരുന്നു; ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അടക്കമുളളവര്‍ പ്രതിക്കൂട്ടില്‍

കാസര്‍കോട്: (www.kasargodvartha.com 30.06.2016) കനത്ത മഴയില്‍ കുമ്പള പേരാല്‍ ഗവ. എല്‍ പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവത്തില്‍ ജനരോഷം ശക്തമാകുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മൂന്നാംതരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മുറിയുടെ ഓടുമേഞ്ഞ മേല്‍ക്കൂര ശക്തമായ കാറ്റിലും മഴയിലും നിലംപതിച്ചത്.

റമദാന്‍ പ്രമാണിച്ച് സ്‌കൂളിന് അവധിയായതുകൊണ്ടുമാത്രമാണ് കുട്ടികള്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്‌കൂള്‍ പ്രവര്‍ത്തന സമയമായിരുന്നുവെങ്കില്‍  വിദ്യാര്‍ത്ഥികളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. ഇരുപത്തേഴുവര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ച ഈ സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലായിട്ട് ഏറെ നാളായി. കെട്ടിടത്തിന്റെ കഴുക്കോലുകളും വാരികളും ദ്രവിച്ചിരിക്കുകയാണ്. ഇതാണ് മേല്‍ക്കൂര തകരാന്‍ കാരണമായത്.

മലയാളം, കന്നഡ മീഡിയങ്ങളിലായി 78 കുട്ടികളും എട്ട് അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. സ്‌കൂള്‍ കെട്ടിടം അപകടത്തിലാണെന്നും ദുരന്തത്തിന് സാധ്യതയുണ്ടെന്നും കാണിച്ച് കഴിഞ്ഞ ഡിസംബറില്‍ സ്‌കൂള്‍ അധികൃതരും പി ടി എ ഭാരവാഹികളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, എസ് എസ് എ ജില്ലാപ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു തരത്തിലുള്ള നടപടിയുമുണ്ടായില്ല. അപകടാവസ്ഥയിലുള്ള മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ നടപടിയെടുക്കാതിരുന്ന ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കെടുകാര്യസ്ഥതയാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. സ്ഥലപരിമിതിമൂലം സ്‌കൂളിലെ ഒരു ക്ലാസ് കളിസ്ഥലത്തെ മരച്ചുവട്ടിലാണ് നടത്തിയിരുന്നത്. ആവശ്യത്തിന് ക്ലാസ് മുറികളില്ലാതെ തീര്‍ത്തും അപകടാവസ്ഥയിലായ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിച്ചതുതന്നെ കുറ്റകരമായ അനാസ്ഥയുടെ ഭാഗമാണ്. കുട്ടികളുടെ ജീവന്‍ കൊണ്ട് പന്താടുകയായിരുന്നു ഇത്രയും നാള്‍ ബന്ധപ്പെട്ട അധികാരികളെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

കുമ്പള പേരാല്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ജനരോഷമുയരുന്നു; ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അടക്കമുളളവര്‍ പ്രതിക്കൂട്ടില്‍

Keywords: Kasaragod, Kumbala, Collapse, Malayalam, Kannada, School, Class room, Wednesday, December.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL