city-gold-ad-for-blogger
Aster MIMS 10/10/2023

ചുറ്റിക കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/06/2016) ഗൃഹനാഥനെ ചുറ്റിക കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. പള്ളിക്കര പനയാലിലെ ശാസ്താംപാറ സ്വദേശി ബാലകൃഷ്ണന്‍ നായരെ (52) ചുറ്റിക കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശാസ്താംപാറയിലെ ബാലകൃഷ്ണന്‍ നമ്പ്യാരെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് സനല്‍കുമാര്‍ വെറുതെ വിട്ടത്.

പ്രമാദമായ കേസിന്റെ കോടതി വിധി പറയല്‍ ഉച്ചയ്ക്കാണ് നടന്നത്. 2012 ഏപ്രില്‍ ഒമ്പതിന് രാത്രി 9.30 മണിക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചുറ്റിക കൊണ്ട് മാരകായുധങ്ങളുമായി ബാലകൃഷ്ണന്‍ നായരെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ ബാലകൃഷ്ണന്‍ നായരുടെ ഭാര്യയും ബന്ധുക്കളുമടക്കം ഇരുപതോളം സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയെങ്കിലും സാഹചര്യ തെളിവുകള്‍ അനുസരിച്ച് പ്രതി ബാലകൃഷ്ണന്‍ നമ്പ്യാരെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

ഇരുപത് സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകള്‍ കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്ക് വേണ്ടി ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ അഡ്വ. ഏ. മണികണ്ഠനാണ് ഹാജരായത്.
ചുറ്റിക കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ടു

Keywords:  Case, Kanhangad, Kasaragod, Kerala, Murder-case, Court, Hosdurg, Murder case accuse, Murder case: accused acquitted.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL