city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് യുവ പണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം ബാങ്ക് വിളിക്കാന്‍ പോകുന്നതിനിടെ

മഞ്ചേശ്വരം: (www.kasargodvartha.com 22.06.2016) മഞ്ചേശ്വരം കടമ്പാറില്‍ മണല്‍ കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവ മത പണ്ഡിതന്‍ മരിച്ചു. മച്ചംപാടി ദര്‍ഗാസ് ഹൗസിലെ അബ്ബാസ് മുസ്ലിയാരുടെ മകന്‍ അബ്ദുര്‍ റസാഖ് അഹ്‌സനി(35) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 .30  മണിയോടെയാണ് അപകടം.

കടമ്പാറിലെ പള്ളിയില്‍ ളുഹര്‍ ബാങ്ക് വിളിക്കാനായി കെ എ 10 വൈ 7251 ബൈക്കില്‍ വരുന്നതിനിടെ മണല്‍ കയറ്റി അമിത വേഗതയില്‍ വരികയായിരുന്ന കെ എല്‍ 08 എ യു 4679 നമ്പര്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ റസാഖിനെ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റിനായി മംഗളൂരു ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.

വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രിയോടെ മച്ചംപാടി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും. അമ്പതുവര്‍ഷത്തിലേറെ തളങ്കര മാലിക്ദീനാര്‍ പള്ളിയിൽ ബാങ്ക് വിളിച്ചിരുന്ന അബ്ബാസ് മുസ്‌ലിയാരുടെ മകനാണ് മരിച്ച അബ്ദുര്‍റസാഖ് അഹ്‌സനി. അബ്ബാസ് മുസ്‌ലിയാര്‍ അഞ്ചുവര്‍ഷം മുമ്പ് റമദാന്‍ ആറിനാണ് മരണപ്പെട്ടത്.

അപകടം നടന്ന ഉടനെ ടിപ്പര്‍ ലോറി ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം ഭാഗത്ത് അനധികൃത മണല്‍ ലോറികള്‍ ചീറിപ്പായുന്നത് വാഹന യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

മാതാവ്: സാറാ ഹജ്ജുമ്മ. ഭാര്യ: ഫാത്വിമത്ത് സുഹ്‌റ. മക്കളില്ല. സഹോദരങ്ങള്‍ ആറുപേരും മത പണ്ഡിതരാണ്. മഹ്മൂദ് ദാരിമി, ഹസൈനാര്‍ ദാരിമി, അബ്ദുര്‍റഹ്മാന്‍ സഅദി, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി (എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍ സെക്രട്ടറി), അബൂബക്കര്‍ സിദ്ദീഖ് അഹ്‌സനി, ഉമറുല്‍ ഫാറൂഖ് നഈമി, ബീഫാത്തിമ, ആഇശ, റുഖിയ, ആസിയ, ഖദീജത്ത് ഹസീന എന്നിവര്‍ സഹോദരങ്ങളാണ്.

മച്ചംപാടിയിലെ പ്രാഥമിക പഠനത്തിനുശേഷം സുങ്കതകട്ട മുഹമ്മദ് ബാഖവിയുടെ ദര്‍സില്‍ പഠിക്കുകയും സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന കോളജില്‍ നിന്ന് മതബിരുദം നേടുകയും ചെയ്തു. കര്‍ണാടക കണ്ണങ്കാറില്‍ മൂന്നുവര്‍ഷം സേവനം ചെയ്ത ശേഷം ഉര്‍ണിയില്‍ ഒരുവര്‍ഷമായി മദ്‌റസ, പള്ളി എന്നിവിടങ്ങളില്‍ സേവനമനുഷ്ടി്ച്ചുവരികയായിരുന്നു.

വിവരമറിഞ്ഞ്  പി.ബി. അബ്ദുർ റസാഖ് എം എല്‍എ, ജില്ലാ പഞ്ചായത്തംഗം  അര്‍ഷാദ് വൊര്‍ക്കാടി, എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍, ഡിവിഷൻ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി, ഉമര്‍ മദനി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.

അബ്ദുര്‍റസാഖ് അഹ്‌സനിയുടെ നിര്യാണത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജന.സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, സയ്യിദ് ജലാല്‍ തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു.

മഞ്ചേശ്വരത്ത് യുവ പണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം ബാങ്ക് വിളിക്കാന്‍ പോകുന്നതിനിടെ


Keywords : Accident, Death, Manjeshwaram, Bike, Tipper lorry, Sand-Lorry, Police, Case, Driver, Machampady, Abdurazak Ahsani, Kasargod, Man dies in accident. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL