Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ പാസ്‌പോര്‍ട്ട് കേസ്: ഗള്‍ഫുകാരന്‍ പോലീസില്‍ കീഴടങ്ങി

വ്യാജ മേല്‍വിലാസമുണ്ടാക്കി ഇരട്ട പാസ്‌പോര്‍ട്ട് സമ്പാദിച്ച കേസില്‍ പ്രതി പോലീസില്‍ കീഴടങ്ങി. കുമ്പള പൈ കോമ്പൗണ്ടിലെ Fake, Passport, Kasaragod, Kerala, Gulf, Case, Kumbala, Thomson Jose, Police, Naseer,
കുമ്പള: (www.kasargodvartha.com 30.06.2016) വ്യാജ മേല്‍വിലാസമുണ്ടാക്കി ഇരട്ട പാസ്‌പോര്‍ട്ട് സമ്പാദിച്ച കേസില്‍ പ്രതി പോലീസില്‍ കീഴടങ്ങി. കുമ്പള പൈ കോമ്പൗണ്ടിലെ നസീര്‍(38) ആണ് ബുധനാഴ്ച ഉച്ചയോടെ പോലീസില്‍ കീഴടങ്ങിയത്. കേസന്വേഷണം നടത്തുന്ന കുമ്പള അഡീഷണല്‍ എസ് ഐ ഷെയ്ഖ് അബ്ദുര്‍ റസാഖിന് മുമ്പാകെയാണ് കീഴടങ്ങിയത്.

കോടതിയില്‍ ഹാജരാക്കിയ നസീറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 1997 സെപ്തംബര്‍ 25നാണ് നസീര്‍ ആദ്യ പാസ്‌പോര്‍ട്ട് സമ്പാദിച്ചത്. കുമ്പളയിലെ വിലാസത്തിലാണ് ആദ്യ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത്. പി്ന്നീട് 2006 ജൂണ്‍ 28ന് തടപറമ്പില്‍ മുഹമ്മദ് നസീര്‍ S/O മൊയ്തീന്‍ ആദം, കടാഞ്ചേരി, കേരള എന്ന വിലാസത്തില്‍ മറ്റൊരു പാസ്‌പോര്‍ട്ടും നസീര്‍ നേടി.

ഇതു സംബന്ധിച്ച് അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന തോംസണ്‍ ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റ നിര്‍ദ്ദേശ പ്രകാരം കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതി ഗള്‍ഫിലായിരുന്നു. കഴിഞ്ഞ മെയ് 18ന് നാട്ടിലെത്തിയ പ്രതി ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് പ്രതി പോലീസില്‍ കീഴടങ്ങിയത്.
Fake, Passport, Kasaragod, Kerala, Gulf, Case, Kumbala, Thomson Jose, Police, Naseer,

Keywords: Fake, Passport, Kasaragod, Kerala, Gulf, Case, Kumbala, Thomson Jose, Police, Naseer.