കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു
May 28, 2016, 13:48 IST
കരിവെള്ളൂര്‍: (www.kasargodvartha.com 28/05/2016) കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. പയ്യന്നൂര്‍ വെള്ളൂരിലെ ഷംസുദ്ദീന് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കരിവെള്ളൂര്‍ ആണൂരിലാണ് അപകടം. ഷംസുദ്ദീന് സഞ്ചരിക്കുകയായിരുന്ന കാറും എതിരെനിന്നും വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഷംസുദ്ദീന്റെ കഴുത്ത് മുറിഞ്ഞിരുന്നു.
ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ പെരുമ്പ ദുബൈ ബസാറിലെ ജോലിക്കാരനാണ് ഷംസുദ്ദീന്.
ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ പെരുമ്പ ദുബൈ ബസാറിലെ ജോലിക്കാരനാണ് ഷംസുദ്ദീന്.
Keywords: Karivellur, Kasaragod, Kerala, payyannur, Death, Accidental-Death, Accident, Car-Accident, Youth dies in accident, Hospital, Cheruvathur.