രന്യയുടെ കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍
May 24, 2016, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/05/2016) ദേഹത്ത് മദ്യമൊഴിച്ച് തീകൊളുത്തി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ആവിക്കര സ്വദേശിനിയും മഞ്ചേശ്വരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സുമായിരുന്ന രന്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊല്ലം സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തിനിടെ കൈക്ക് പൊള്ളലേറ്റ മനോജ് കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ രന്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രന്യയുടെ മൊഴിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തപ്പോള്‍തന്നെ മനോജ് നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് അവസാനമൊഴിയുടെ അടിസ്ഥാനത്തില്‍ മനോജിനെതിരെ മഞ്ചേശ്വരം പോലീസ് കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു.
കേസ് പിന്നീട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിന് കൈമാറി. കൊല്ലത്ത് അറസ്റ്റിലായ മനോജിനെ ചൊവ്വാഴ്ച കാസര്‍കോട്ടെത്തിക്കും.
Related News: തീപൊള്ളലേറ്റ നഴ്സ് മരിച്ചു; ഭര്‍ത്താവായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസ്

തീപൊള്ളലേറ്റ യുവതി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍; പോലീസ് കേസെടുത്തതോടെ ഭര്‍ത്താവ് മുങ്ങി
Keywords: Kasaragod, Kerala, Kanhangad, arrest, Police, case, Murder, Ranya murder: husband arrested.